Wednesday, March 2, 2011

കുഞ്ഞാലിക്കുട്ടിയും മുനീറും ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍











നയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടവരുടെ പ്രാഥമിക പരിഗണനാ ലിസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ഡോ. എം.കെ മുനീറും. മലപ്പുറം, വേങ്ങര മണ്ഡലങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പരിഗണിക്കുന്നത്. മുനീറിനെ കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ഏതിലെങ്കിലുമാകും പരിഗണിക്കുക.
കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വത്തിന്. മത്സരിച്ചാല്‍ ജില്ലക്ക് പുറത്തെ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമാകും. അത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് മൊത്തത്തില്‍ തലവേദനയാകുമെന്നതിനാല്‍ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാകും അഭികാമ്യം എന്നതാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കേസില്‍ താമസിയാതെ കോടതിയുടെയോ പൊലീസിന്റെയോ ചിലനടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി യു.ഡി.എഫ് നേതൃത്വം ഭയക്കുന്നുണ്ട്. അങ്ങിനെ വന്നാല്‍ പ്രചരണത്തില്‍ അത് മുഖ്യ വിഷയമായി ഇടതുമുന്നണി ഉപയോഗിക്കും. . അത് മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തെയും സ്വാധീനിക്കും.
മുനീര്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മത്സരിച്ചാല്‍ മുസ്ലിം ലീഗുകാര്‍ തന്നെ അദ്ദേഹത്തെ തോല്‍പിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ കാസര്‍കോട് ജില്ലയിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. കാസര്‍ക്കോട് ജില്ലയിലെ ചെര്‍ക്കുളം അടക്കമുള്ള പ്രമുഖരെ മത്സരിപ്പിക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment