Monday, March 28, 2011

ബി.ജെ.പി എടുത്തത് കഴിവുള്ളവനായതിനാല്‍ - കണ്ണന്താനം

താങ്കളുടെ ആ മഹത്തായ കഴിവ് ഇന്ത്യയില്‍

മാത്രമൊതുക്കാതെ അമേരിക്കയിലേക്കും

ഇസ്രായേലിലേക്കും താമസിയാതെ വികസിക്കുന്നത്

കാണുമാറാകട്ടെ. ആമേന്‍.

തിരുവനന്തപുരം: തന്റെ കഴിവുകള്‍ ബോധ്യപ്പെട്ടതിനാല്‍ അത് ഉപയോഗിക്കുന്നതിനായാണ് ബി.ജെ.പി തന്നെ അംഗമാക്കിയതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.ആദ്യമായാണ് താനൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമാകുന്നത്. ഐ.എ.എസ്ഉദ്യോഗസ്ഥനായിരുന്ന താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായിരുന്ന എം.എല്‍.എയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ കഴിവുകള്‍ ഇന്ത്യക്ക്‌വേണ്ടി വിനിയോഗിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ സംസ്ഥാന പ്രസിഡന്റിനെ എന്റെ വീട്ടിലേക്ക് അയച്ചു. അങ്ങനെ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്താന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ബി.ജെ.പിയുടെ അടിസ്ഥാന നയങ്ങളായ ദേശീയത, വികസനനയം, മതവിശ്വാസം എന്നീ കാര്യങ്ങളോടുള്ള യോജിപ്പാണ് ആ ക്ഷണം സ്വീകരിക്കാന്‍ കാരണമായത്. ഞാന്‍ ഒന്നും ചോദിക്കുന്നില്ല, എന്റെ കഴിവുകള്‍ അംഗീകരിച്ച് ലഭിക്കുന്ന സ്ഥാനങ്ങള്‍ മതി. സി.പി.എം സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ അറിയിച്ചശേഷവും എം.എല്‍.എ സ്ഥാനം രാജിവെച്ചതായുള്ള ഫാക്‌സ് സന്ദേശം സ്‌പീക്കര്‍ക്ക് അയച്ചതിന് ശേഷവുമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ രാജി സ്വീകരിച്ചതായുള്ള മറുപടി ലഭിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.


No comments:

Post a Comment