Monday, March 28, 2011

ജമാഅത്തിനോടുളള നിലപാടില്‍ മാറ്റമില്ല



ജമാഅത്തിനോടുളള നിലപാടില്‍ മാറ്റമില്ല

കോഴിക്കോട്: എസ്.ഡി.പി.ഐ, ജമാഅത്തെ ഉസ്‌ലാമി തുടങ്ങിയവരോട് വ്യക്തിപരമായി വോട്ട് ചോദിക്കുമെങ്കിലും അവരെപറ്റിയുളള നിലപാട് പഴയതു തന്നെയാണെന്ന് മുസ്‌ലീംഗ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രസ്ഥാനങ്ങളുടെ നയങ്ങളെയും അവര്‍ക്ക് നിയമ സാധുത നല്‍കുന്നതിനെയുമാണ് എതിര്‍ത്തത്. വ്യക്തിയോട് വോട്ട് ചോദിക്കുമ്പോള്‍ അയാളുടെ സംഘടന എതെന്ന് ചോദിക്കാന്‍ പറ്റില്ല.

ഐസ്‌ക്രീം കേസില്‍ ജനങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞ് ചര്‍ച്ച ചെയ്ത് ശേഷമാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇന്ത്യവിഷന്റെ കാര്യത്തില്‍ പെട്ടന്ന് ഒഴിയുന്നതിനുളള സാങ്കേതിക പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1 comment:

  1. പ്രിയ സുഹൃത്ത് കെ.എം.ഷാജി സോ‍ളിഡാരിറ്റി ജീല്ലാ ഓഫീസീല്‍ പീന്തൂണ തേടീച്ചെന്ന്ന്നാത് മുനീര്‍ സാഹിബ് അറിഞ്ഞൂ കാണുമോ എന്തോ

    ReplyDelete