Friday, March 18, 2011

പൊന്നാനിയിലും മങ്കടയിലും ഇടത്മുന്നണിയില്‍ ആശയക്കുഴപ്പം

സിറ്റിംഗ് സീറ്റുകളായ പൊന്നാനിയിലും മങ്കടയിലും സ്ഥനാര്‍ഥികളെ ചൊല്ലി ഇടത്മുന്നണിയില്‍ ആശയക്കുഴപ്പം. പൊന്നാനിയില്‍ പാലോളിയെ വിളിക്കൂ പൊന്നാനിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യ മുയര്‍ത്തി ഇടത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇന്ന് പൊന്നാനിയില്‍ ഇടത്പ്രവര്‍ത്തകര്‍ പൌരമുന്നണി രൂപവല്‍കരിക്കുമെന്നാണറിയുന്നത്. പൌരമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് ശ്രീരാമകൃഷ്ണനാണ് ഇവിടെ സി.പി.എം സ്ഥാനാര്‍ഥി.
മങ്കടയില്‍ ഖദീജ സത്താറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രവര്‍ത്തകര്‍ ഇന്നലെ ജില്ലാ സെക്രട്ടറിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ ബൂത്ത് കണ്‍വീനര്‍മാര്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മുസ്ലിം ലീഗിലെ ടി.എ അഹമ്മദ് കബീറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി.

1 comment:

  1. അഴിമതിയും സ്വജന പക്ഷപാതവും മാഫിയ ബന്ധങ്ങളുമൊന്നും ഇല്ലാത്ത നേതാക്കളെ എത്ര മഹാന്മാരാണെങ്കിലും സി.പി.എമ്മിനു വേണ്ടെന്നാണു പറയുന്നത്. ഇനി അത്തരം യോഗ്യതകളൊന്നും നേടിയെടുക്കാന്‍ പാലോളിക്ക് കഴിയുകയുമില്ലല്ലോ. വി.എസിനെപ്പോലെ ജനകീയ നംബറെടുക്കാനും പാലോളിക്ക് കഴിഞ്ഞില്ല. ഇനി നാട്ടുകാരു കണ്ടറിഞ്ഞ് പാര്‍ട്ടിയെ മര്യാദ പഠിപ്പിക്കുകയാണെങ്കില്‍ മാത്രമേ അദ്ദേഹത്തെ വയസ്സുകാലത്ത് കറിവേപ്പിലപോലെ വലിച്ചെറിയുന്നതില്‍ നിന്നും തടയാനാകു.

    ReplyDelete