Saturday, March 19, 2011

ആരാണ് നുണപറയുന്നത്?


അനാരോഗ്യം പറഞ്ഞിട്ടില്ല -വി.എസ്

അനാരോഗ്യം പറഞ്ഞിട്ടില്ല -വി.എസ്

തിരുവനന്തപുരം: അനാരോഗ്യം മൂലം മല്‍സര രംഗത്ത് നിന്ന് മാറിനില്‍ക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി.പി. എം സംസ്ഥാന യോഗങ്ങളില്‍ അനാരോഗ്യം മൂലം മല്‍സരിക്കാനില്ലെന്ന് വി.എസ്. വ്യക്തമാക്കിയെന്ന പ്രചാരണങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ മല്‍സരിക്കേണ്ടന്ന് പാര്‍ട്ടി ഒരിക്കലും തീരുമാനിച്ചിട്ടില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും.
സീറ്റ് നിഷേധിച്ചപ്പോള്‍ ഉയര്‍ന്ന ജനരോഷം ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ട്ടി തീരുമാനത്തില്‍ വല്ല മാറ്റവും വേണമെങ്കില്‍ ജനവികാരം ഉപകാരപ്പെടുമെന്നായിരുന്നു മറുപടി.

----------------------------------------------------------------------------------------------------------------



പറഞ്ഞു -ശിവദാസമേനോന്‍

ഒറ്റപ്പാലം: ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍. സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നതായി മേനോന്‍ വ്യക്തമാക്കി.
ഒറ്റപ്പാലം നിയമസഭാ മണ്ഡലം ഇടത് മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലക്ഷ്മി തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവദാസമേനോന്‍. പാര്‍ട്ടി അച്യുതാനന്ദനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കിയിട്ടില്ല. മത്സരിക്കുന്നില്ലെന്ന് വി.എസ് തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. സെക്രട്ടേറിയറ്റ് മിനുട്‌സില്‍ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം വിശദീകരിച്ചു.


No comments:

Post a Comment