Saturday, March 19, 2011

ഐസ്‌ക്രീം കേസ് അട്ടിമറി: റജുലയെ ചോദ്യം ചെയ്തു


സിറ്റി പൊലീസ് കമീഷണര്‍ അനൂപ് കുരുവിള ജോണ്‍, ഡിവൈ.എസ്.പി ജയ്‌സണ്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. ഐസ്‌ക്രീം കേസ് വിവാദമായതിനെ തുടര്‍ന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി റജുല നല്‍കിയ മൊഴിയിലുണ്ട്.
നിരവധി തവണ പണം നല്‍കിയതും വീട് വാടകക്കെടുത്ത് പാര്‍പ്പിച്ചതും ദുബൈയിലേക്കയച്ചതും ജോലി ശരിയാക്കി കൊടുത്തതുമെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
പീഢനത്തിനിരയായ പെണ്‍കുട്ടികള്‍ 1997ല്‍ നല്‍കിയ മൊഴിക്ക് ഏതാണ്ട് സമാനമാണ് റജുല ഇപ്പോള്‍ നല്‍കിയതെന്നറിയുന്നു. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് തന്നെ വിവാഹം കഴിപ്പിച്ചത് ലീഗ് നേതാവാണ്.
ആദ്യം ബുഹാരിയും പിന്നീട് ഷിജുവും വിവാഹം കഴിച്ചു. ചേളാരിയിലെ ശരീഫ് മുഖാന്തിരമാണ് പണം എത്തിച്ചിരുന്നത്. പ്രസവത്തിനുശേഷം നിര്‍ബന്ധിച്ചാണ് ദുബൈയിലേക്ക് കൊണ്ടുപോയത്. ബാബു എന്നയാളാണ് എല്ലാ കാര്യങ്ങളും ചെയ്തു തന്നത്.
ഒളിച്ചു താമസിക്കുകയായിരുന്ന റജുലയെ കഴിഞ്ഞദിവസം മലപ്പുറത്ത് വേങ്ങരക്കടുത്തുവെച്ചാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. കോഴിക്കോട് പുതിയങ്ങാടിയില്‍ താമസിച്ചുവന്നിരുന്ന റജുല, കെ.എ. റഊഫ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇ സ്ഥലം വിടുകയായിരുന്നു.
റജുലയെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത്‌കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. അഞ്ചരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെക്കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല.


madhyamam daily 20.03.11

No comments:

Post a Comment