Friday, March 18, 2011

ചന്ദന ലോബിക്ക് മുസ്ലിം ലീഗിന്റെ പാരിതോഷികം.

മുഖ്യമന്ത്രിപവി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന് ലക്ഷങ്ങള്‍ കോഴ കൊടുത്തു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്ന ചന്ദന ലോബിക്ക് മുസ്ലിം ലീഗിന്റെ പാരിതോഷികം. ചന്ദനലോബിയിലെ പ്രബലന് മഞ്ചേശ്വരം മണ്ഡലത്തില്‍ ടിക്കറ്റ് നല്‍കിയാണ് ഈ ഉപകാരസ്മരണ. കാസര്‍കോട് ജില്ലയിലെ ചന്ദനലോബിയിലെ പ്രമുഖനാണ് ലീഗ് സ്ഥാനാര്‍ഥിയായ പി.ബി അബ്ദുറസാഖ്. മുമ്പ് അഞ്ച് ബാരല്‍ ചന്ദന തൈലം നേരം വെളുക്കും മുമ്പെ പച്ചവെള്ളമാക്കിയവരാണ് ഇവിടുത്തെ ചന്ദന ലോബി. ഇദ്ദേഹത്തിന്റെ അടുത്തയാളാണ് ജയ്ഹിന്ദ് ടി.വിയില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അരുണ്‍കുമാറിന് ലക്ഷങ്ങള്‍ കോഴ കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇടത്പക്ഷത്തെ അടിക്കാന്‍ ഏറ്റവും നല്ല വടികൊടുത്തതിന് പാരിതോഷികം വേണമെന്നായിരുന്നു ചന്ദന ലോബിയുടെ ആവശ്യം. ഈ ആവശ്യവുമായി ചന്ദനലോബിയിലെ പ്രമുഖര്‍ ഒരാഴ്ചയോളം കോഴിക്കോട്ടും മലപ്പുറത്തും തമ്പടിച്ചിരുന്നു.

No comments:

Post a Comment