Friday, March 18, 2011

എം.എല്‍.എയുടെ ശരാശരി സമ്പാദ്യം 42 ലക്ഷമെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു എം.എല്‍.എയുടെ ശരാശരി സമ്പാദ്യം 42 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ട്. നിലവിലെ 140 എം.എല്‍.എമാരില്‍ 69 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും ഇവര്‍ക്കെതിരെ 234 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇലക്ഷന്‍വാച്ച് കേരള, നാഷനല്‍ ഇലക്ഷന്‍ വാച്ച് എന്നിവയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 18 എം.എല്‍.എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 32 കേസുകള്‍ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ എട്ട് കോടിപതികളായ എം.എം.എല്‍എമാരാണുള്ളത്. 111 എം.എല്‍.എമാര്‍ അവരുടെ പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല. തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

madhyamamdaily 19.03.11

No comments:

Post a Comment