Saturday, March 5, 2011

കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കുന്നു

പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കുന്നു. ഐസ്ക്രീം പെണ്‍വാണിഭമടക്കമുള്ള കേസുകള്‍ ഒതുക്കാനും ജുഡീഷ്യറിയെയും പൊലീസിനെയും സ്വാധീനിക്കാനും കോടിക്കണക്കിന് രൂപ ചെലവിട്ടു എന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നത്. തലസ്ഥാനനഗരിയായ തിരുവനന്തപുരമടക്കം കേരളത്തിലെ നഗരങ്ങളില്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമിപേരുകളിലും കുഞ്ഞാലിക്കുട്ടി വാങ്ങിക്കൂട്ടിയ സ്വത്തുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിദേശത്ത് കുഞ്ഞാലിക്കുട്ടിയുടെ മകനടക്കമുള്ള ബന്ധുക്കള്‍ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ ബിസിനസുകളെ കുറിച്ചും അന്വേഷണം നടക്കും.


1 comment:

  1. സത്യത്തില്‍ മൊയ്തു വാണിമ്മേല്‍ എഴുതിയ നോട്ടുകള്‍ എല്ലാം കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഓഫീസില്‍ ഇരുന്നു ആലോചിച്ചു തലപുണ്ണാക്കി എങ്ങിനെയൊക്കെ വ്യക്തികളെ അപമാനിക്കാം എന്നത് ഗവേഷണം നടത്തുകയാണ് പഴയ നക്സലൈറ്റ് പ്രവര്‍ത്തകന്‍.

    ReplyDelete