
```````````````````````````````````````````````````````

മലപ്പുറം: യു.ഡി.എഫിന്റെ രാഷ്ട്രീയത്തോടോ നയപരിപാടികളോടോ പി.ഡി.പി ഒരു കാലത്തും യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി നയരൂപവത്കരണ സമിതി ചെയര്മാന് സി.കെ. അബ്ദുല്‍ അസീസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പിക്ക് യു.ഡി.എഫ് രാഷ്ട്രീയത്തോട് എതിര്പ്പുണ്ടായിരുന്നില്ലെന്ന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹിയുടെ പ്രസ്താവന പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടാവാം. 2001ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലേറാന്‍ പി.ഡി.പി സഹായിച്ചത് അന്ന് കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം ആയതുകൊണ്ടും പോട്ട പോലുള്ള ജനവിരുദ്ധ നയങ്ങള്‍ ആന്റണി നടപ്പാക്കാതിരുന്നതിനാലുമാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നല്കിയ പി.ഡി. ജോസഫ് തന്നെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ റഊഫിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ചേര്‍ത്ത് വായിച്ചാല്‍ ദുരൂഹതകളുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
No comments:
Post a Comment