Friday, March 4, 2011

മുസ്ലിം വോട്ടുകളുടെ പാറ്റേണ്‍ മാറും


ജമാഅത്ത് മത്സരിക്കാനില്ല. എസ്.ഡി.പി.ഐ മുഴുവന്‍ സീറ്റിലും മതസരിക്കും.

ജമാഅത്തെ ഇസ്ലാമി ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ല. ഫെബ്രുവരിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. അതിനാല്‍ മത്സരിക്കാനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐ ഇത്തവണ മത്സരരംഗത്തുണ്ടകും. പി.ടി.എ റഹിം അധ്യക്ഷനായ പുതിയ രാഷ്ട്രീയ പാര്‍ട്ടിയും മത്സരരംഗത്തുണ്ടാകും. ഇടതുമുന്നണിക്കനുകൂല നിലപാടായിരിക്കും റഹിം അനുകൂലികള്‍ സ്വീകരിക്കുകു. 140 മണ്ഡലങ്ങളിലും എസ്.ഡി.പിയുടെ സാന്നിധ്യമുണ്ടാകുമെന്ന് അവരുടെ നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു. ഇടത് വലത് മുന്നണികളുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നാണ് എസ്.ഡി.പി.ഐ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുീപ്പില്‍ പ്രകടമായ പാറ്റേണിലാകില്ല മുസ്ലിം വോട്ടുകള്‍ വീതിക്കപ്പെടുക എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍



No comments:

Post a Comment