Saturday, March 26, 2011

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി പുപ്പുലി തന്നെ

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒന്നും സംഭവിക്കില്ല. സുഖവിജയം. ഒരുപക്ഷെ മികച്ച ഭൂരിപക്ഷവും കിട്ടും. അതാണ് മലപ്പുറം. അവിടുത്തെ വോട്ടര്‍മാര്‍. കുഞ്ഞാലിക്കുട്ടിക്ക് നല്ലൊരു മത്സരം കാഴ്ചവെക്കാനുള്ള അവസരം പോലും ഇടതുപക്ഷം നല്‍കിയിട്ടില്ല. ഐ.എന്‍.എല്‍ ജില്ലാ നേതാവായ കെ.പി ഇസ്മഈല്‍ ആണ് ഇടത് സ്ഥാനാര്‍ഥി. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസി, ബി.ജെ.പിയുടെ സുബ്രഹ്മണ്യന്‍ എന്നിവരും മറ്റ് നാല് പേരും മത്സരരംഗത്തുണ്ട്. ഇവരാരും കുഞ്ഞാലിക്കുട്ടിയെ അതിജീവിക്കാന്‍ പര്യാപ്തരല്ല. മണ്ഡലം കണ്ടില്ലെങ്കില്‍ തന്നെ വിജയം കുഞ്ഞാലിക്കുട്ടിക്ക് തന്നെ എന്നുറപ്പ്. നല്ലൊരു എതിരാളിയെ കണ്ടെത്താന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞില്ല, അഥവാ ശ്രമിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം മുസ്ലിം ലീഗിന് മികച്ച വിജയം സമ്മാനിച്ച പ്രദേശം. പുതിയ മണ്ഡലം. മണ്ഡലത്തിലെ പഞ്ചായത്തുകള്‍: എ.ആര്‍ നഗര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, പറപ്പൂര്‍, ഊരകം, വേങ്ങര. എല്ലാ ഗ്രാമപഞ്ചായത്തുകളിലും മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരിക്കുന്നു. കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പറപ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് കോണ്‍ഗ്രസുകാര്‍ ഉടക്കി നില്‍ക്കുന്നത്. മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും വോട്ട് മറിച്ച് നല്‍കിയാലും കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ അത് സാരമായി ബാധിക്കില്ല.
വിവാദങ്ങളും വെളിപ്പെടുത്തലുകളുമൊന്നും ഒരുവിധത്തിലും കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ ബാധിക്കില്ല. ഐസ്ക്രീം കേസുകള്‍ വിവാദമായ കാലത്തെല്ലാം കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്തുകാര്‍ ലീഡ് കൂട്ടുകയായിരുന്നു. 2006 ല്‍ മാത്രമാണ് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി എന്ന പുലിക്ക് കെ.ടി ജലീലിനോട് തോല്‍വി സമ്മതിക്കേണ്ടി വന്നത്. ആ കുറ്റിപ്പുറം മണ്ഡലം തന്നെ ഇന്നില്ല. ജലീല്‍ തവനൂര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.



8 comments:

  1. ഈ പോസ്റ്റുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായില്ല !!

    ReplyDelete
  2. ayaalkku angine prathyekam udhesham illa, kunjalikuttiye enthenkilum paranjillenkil urakkam kittilla, athu kondaanu..

    ReplyDelete
  3. but he cant become a minister, at least if he became a minister also have to resign during jail term !!

    ReplyDelete
  4. വേങ്ങര യില്‍ ജമാഅത്ത് ഇസ്ലാമി ക്ക് ഒരു സ്ഥാനാര്‍ഥി വേണമായിരുന്നു, ഇപ്പോള്‍ മുല്യം അളക്കാന്‍, വലിയ പ്രയാസപെടും

    ReplyDelete
  5. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇനി ഒരു പരീക്ഷണത്തിനുള്ള ധൈര്യം കുഞ്ഞാലിക്കുട്ടിക്ക് ഇല്ല. പിന്നെ എതിരായിട്ടു നല്ല ഒരു സ്ത്നര്തിയെ നിര്‍ത്താന്‍ എല്‍ ഡി എഫ് നു താല്പര്യവുമില്ല. എല്ലാം ഒരു adjustment ആണേ

    ReplyDelete
  6. ഐസ്ക്രീം കേസുകള്‍ വിവാദമായ കാലത്തെല്ലാം കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്തുകാര്‍ ലീഡ് കൂട്ടുകയായിരുന്നു
    athaanu malappuram........!!!!!

    ReplyDelete
  7. Let Kunjalikkutty take corrective measures and be a good minister..not in words but as a whole...

    ReplyDelete