Tuesday, March 1, 2011

സ്ഫോടന സ്ഥലത്തെ ചെക്ക്. ഒരാളെ ചോദ്യം ചെയ്തു

നാദാപുരം നരിക്കാട്ടേരിയില്‍ അഞ്ച് പേര്‍ മരിക്കാനിടയായ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ചെക്കിന്റെ ഉടമയെ ചോദ്യം ചെയ്തു. പുസ്തക പ്രസാധനവുമായി ബന്ധമുള്ളയാളുടെതാണ് ചെക്ക്. ചെക്ക് നേരത്തെ നഷ്ടപ്പെട്ടതാണെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ചെക്ക് അപകടം നടന്ന അന്ന് സംഭവസ്ഥലത്തെത്തിയതെങ്ങിനെ എന്നത് ദുരൂഹമാണ്. ഇന്ന് ഡി.ജി.പി നാദാപുരത്തെത്തുന്നുണ്ട്. സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും.

No comments:

Post a Comment