
ലോട്ടറി വിഷയത്തില്‍ പാര്‍ട്ടി എന്തുകൊണ്ട് നിലപാടെടുക്കുന്നില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ടെന്നായിരുന്നു ഐസക്കിന്റെ ആവര്‍ത്തിച്ചുള്ള മറുപടി. പാര്‍ട്ടി പിന്തുണക്കാതെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്വേഷണം വേണമെന്നത് പാര്‍ട്ടി തീരുമാനമല്ല. അന്വേഷണമല്ല, നടപടി വേണമെന്നാണ് പാര്‍ട്ടി നിലപാട്. സി.ബി.ഐ അന്വേഷണം വേണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഞങ്ങള്‍ അംഗീകരിച്ചു. അതാണ് സര്‍ക്കാര്‍ നിലപാട്. കൂട്ടായ തീരുമാനമെന്നത് കൗണ്‍സില്‍ ചേര്‍ന്ന് എടുക്കുന്നതല്ല. മുഖ്യമന്ത്രി തീരുമാനിച്ചത് മറ്റുള്ളവര്‍ അംഗീകരിക്കലാണ്.
വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉടന്‍ വ്യക്തത വരും. വി.എസിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് പക്ഷേ അദ്ദേഹം മറുപടി പറഞ്ഞില്ല.
No comments:
Post a Comment