Wednesday, March 9, 2011

വി. എസിനെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം


വി.എസ്. അച്യുതാനന്ദനെ മാറ്റി നിര്‍ത്താന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നീക്കം. പിണറായിയും കോടിയേരിയും മത്സരിച്ചാല്‍ മതി എന്ന ധാരണയിലേക്കാണ് സംസ്ഥാനകമ്മിറ്റി നീങ്ങുന്നത്. എന്ത്് വന്നാലും വീണ്ടും പാമ്പിനെയെടുത്ത് തോളത്തിടേണ്ട എന്ന്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാലും കുഴപ്പമില്ല, വി. എസിനെ പോലെ പാര്‍ട്ടിയെ ധിക്കരിക്കുന്ന ഒരാളെ വീണ്ടും കൊണ്ടുവരേണ്ടതില്ല എന്ന നിലപാടിലാണത്രെ ഇവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടക്കാനിടയില്ല. സംസ്ഥാന കമ്മിറ്റി നിരാകരിച്ചാലും 2006 ലെ പോലെ കേന്ദ്രം ഇടപെട്ട് വി.എസിനെ മത്സരിപ്പിക്കുന്ന അവസ്ഥ വരാനും സാധ്യതയുണ്ട്.


No comments:

Post a Comment