Tuesday, March 29, 2011

പി. ശശിക്കെതിരെ പാര്‍ട്ടി കമീഷന്‍ തെളിവെടുത്തത് ശ്രീമതിയെ ഒഴിവാക്കി- പി.ടി. തോമസ്

പി. ശശിക്കെതിരെ അന്വേഷണത്തിന് പാര്‍ട്ടി നിയോഗിച്ച കമീഷനില്‍നിന്ന് പി.കെ. ശ്രീമതിയെ സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ചെന്നും പാര്‍ട്ടി കീഴ്‌വഴക്കം മാറ്റിവെച്ച് സ്ത്രീ സാന്നിധ്യമില്ലാത്ത കമീഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും പി.ടി. തോമസ് ആരോപിച്ചു. പി.കെ. ശ്രീമതി പാര്‍ട്ടി ഉന്നതരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇന്നുവരെ സ്ത്രീകള്‍ ഉള്‍പ്പെടാത്ത അന്വേഷണ സമിതി ഉണ്ടായിട്ടില്ല. വൈക്കം വിശ്വനും വിജയരാഘവനും മാത്രം ചേര്‍ന്നാണ് പരാതി പരിഗണിച്ചതും ഒടുവില്‍ സ്വയം വിരമിക്കലിന് അവസരമൊരുക്കി പാര്‍ട്ടി ശശിയെ രക്ഷപ്പെടുത്തിയതുമെന്നും തോമസ് പറഞ്ഞു.
സി.കെ.പി പത്മനാഭന്‍ എം.എല്‍.എയുടേതടക്കം പീഡനം സംബന്ധിച്ച രണ്ട് പരാതികളിലും നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ പത്മനാഭന് സീറ്റ് നിഷേധിച്ചിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ഒരുതവണ മാത്രം മത്സരിച്ച് വിജയിച്ച പത്മനാഭന്‍ കര്‍ഷക സംഘത്തിന്റെ പ്രമുഖ നേതാവായിരുന്നിട്ടും സീറ്റ് നല്‍കാതിരുന്നത് പിണറായിയുടെയും കൂട്ടരുടെയും വിശ്വസ്തനായ ശശിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണെന്നും തോമസ് കുറ്റപ്പെടുത്തി.



No comments:

Post a Comment