Wednesday, March 30, 2011

ശോഭനാ ജോര്‍ജ് പത്രിക പിന്‍വലിച്ചു


ശോഭനാ ജോര്‍ജ് പത്രിക പിന്‍വലിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്ന് പത്രിക നല്‍കിയ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് പത്രിക പിന്‍വലിച്ചു. സഭയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അഭിപ്രായം മാനിച്ചാണ് പത്രിക പിന്‍വലിക്കുന്നതെന്ന് ശോഭനാ ജോര്‍ജ് അറിയിച്ചു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പു നല്‍കിയതായി അവര്‍ അറിയിച്ചു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.


No comments:

Post a Comment