Friday, March 25, 2011

ബ്രസീലില്‍ കൗമാരക്കാരനെ വെടിവെക്കുന്ന ദൃശ്യം: അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍



ബ്രസീലിയ: പതിനാല് വയസ്സുകാരനെ പിടിച്ച് നിര്‍ത്തിയ ശേഷം വെടിവെക്കുന്ന ദൃശ്യം ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്ത് വന്നതോടെ ബ്രസീല്‍ പൊലീസിലെ അഞ്ച് ഓഫിസര്‍മാര്‍ അറസ്റ്റില്‍. മനാസ് നഗരത്തിലെ സുരക്ഷാകാമറയിലാണ് ദൃശ്യം പതിഞ്ഞത്. നെഞ്ചില്‍ വെടിവെക്കുന്നതിന് മുമ്പ് കൗമാരക്കാരനെ ഉന്തിത്തള്ളി പിടിച്ച് നിര്‍ത്തുന്ന ദൃശ്യമാണ് കാമറയില്‍ പതിഞ്ഞത്. പരിക്കേറ്റ പതിനാലുകാരന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവമുണ്ടായതെങ്കിലും വീഡിയോ പുറത്ത് വരുന്നത് ഇപ്പോഴാണ്. കൗമാരക്കാരന്റെ കുടുംബാംഗങ്ങളും സുരക്ഷാ കാമറയുടെ ചുമതലയുള്ളയാളുമടക്കമുള്ളവര്‍ വീഡിയോ കണ്ടിരുന്നെങ്കിലും സുരക്ഷാഭീതിയാല്‍ പുറത്ത് വിടാതിരിക്കുകയായിരുന്നു. നരഹത്യാശ്രമത്തിന് പൊലീസുകാര്‍ക്കെതിരെ കേസുണ്ടാകും.


No comments:

Post a Comment