Saturday, March 26, 2011

പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തുന്നത് കാണാനായില്ലെന്ന് പറയുന്നവര്‍ കാത്തിരിക്കണം


പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തുന്നത് കാണാനായില്ലെന്ന് പറയുന്നവര്‍ കാത്തിരിക്കണം










അടൂര്‍: തനിക്ക് ആരോടും ഒരു പ്രതികാരമനോഭാവമില്ലെന്നും അഴിമതിക്കാരോടും സര്‍ക്കാരിന്റെ സ്വത്ത് കട്ട് തിന്നുന്നവരോടും കര്‍ശന നടപടി സ്വീകരിക്കുന്നതിനാണ് തന്നെ ചിലര്‍ പ്രതികാരദാഹിയെന്ന് മുദ്രകുത്തുന്നതെന്നും മുഖ്യമന്ത്രി വി.എസ്്. അച്യുതാനന്ദന്‍ പറഞ്ഞു. അടൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ഭരണം സര്‍വനാശത്തിന്റെയും പെണ്‍വാണിഭത്തിന്റെയും കഥകള്‍ നിറഞ്ഞ കാലമായിരുന്നു. ഈ കാലഘട്ടത്തില്‍ 1500-ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്‍.ഡി.എഫ് അധികാരത്തില്‍വന്നപ്പോള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് ഖജനാവില്‍ നിന്ന് സഹായമെത്തിക്കുകയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുകയും ചെയ്തു. എല്‍.ഡി.എഫ് ഭരണകാലം കാര്‍ഷിക മേഖലയില്‍ സമ്പുഷ്ടിയുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30 എണ്ണം ലാഭകരമാക്കി. എല്ലാ മേഖലകളിലും വികസനവും എല്ലാവിധ ക്ഷേമവും നടപ്പാക്കി. പെന്‍ഷന്‍ തുകകള്‍ വര്‍ധിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തുന്നത് കാണാനായില്ലെന്ന് പറയുന്നവര്‍ കാത്തിരിക്കണം. കേസുകള്‍ വേഗം നടന്നാല്‍ വിലങ്ങുകള്‍ വേഗം വീഴുമെന്നും വി.എസ് പറഞ്ഞു.

No comments:

Post a Comment