Sunday, March 27, 2011

പാമോയില്‍ ഇറക്കുമതി: ഉമ്മന്‍ചാണ്ടി ശിപാര്‍ശ ചെയ്തിരുന്നു


പാമോയില്‍ ഇറക്കുമതി: ഉമ്മന്‍ചാണ്ടി ശിപാര്‍ശ ചെയ്തിരുന്നു

തൃശൂര്‍: വിവാദമായ പാമോയില്‍ ഇറക്കുമതിക്ക് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ശിപാര്‍ശ ചെയ്തിരുന്നതായി അന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. കേസില്‍ തന്നെ പ്രതിയാക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കണമെന്ന് ടി.എച്ച് മുസ്തഫ പറഞ്ഞത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അന്നത്തെ ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. നിയമാനുസൃതമല്ലാതെയാണ് പാമോയില്‍ ഇറക്കുമതി ചെയ്തത്. ഇക്കാര്യമുന്നയിച്ച് താന്‍ അന്ന് സര്‍ക്കാരിന് കത്തെഴുതുകയുണ്ടായി. എന്നാല്‍ ഇക്കാര്യം രസിക്കാതിരുന്ന ചിഫ് സെക്രട്ടറി തന്നെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെന്‍ഡര്‍ വിളിക്കാതെ പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് രണ്ടു കോടി അറുപതു ലക്ഷത്തിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണ്ണന്താനം പറഞ്ഞു.


No comments:

Post a Comment