Sunday, March 27, 2011

സംസ്ഥാനത്ത് എല്‍.ഡി.എഫ്- ബിജെപി ബാന്ധവം കൂടുതല്‍ ശക്തമാകുന്നു

തനിക്കെതിരെ ഉയര്‍ന്ന ആരോപണം
അന്യന്റെ തലയില്‍ കെട്ടിവെക്കുക, എളപ്പം.
പക്ഷെ മലയാളി വോട്ടര്‍മാരെ
ഇത്രയും വിലകുറച്ച് കാണരുത് സര്‍.
-------------------------------------------------------------------------------------


തിരുവനന്തപുരം: മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുന്നത് എല്‍ഡിഎഫ്- ബിജെപി രാഷ്ട്രീയ ബാന്ധവത്തിന്റെ ശക്തമായ തെളിവാണെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരംഭിച്ച കൂട്ടുക്കെട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഇക്കാര്യത്തില്‍ സിപിഎം ഔദ്യോഗിക അഭിപ്രായം പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് എതിരെ കോണ്‍ഗ്രസ് ഔദ്യോഗിക സഥാനാര്‍ഥിയെ നിര്‍ത്താത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തുമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കെപിസിസി ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപം ശരിയല്ല. എം.എം ഹസനും, ടി.സിദ്ദീഖിനും സ്ഥാനാര്‍ഥിത്തം നല്‍കേണ്ടത് തന്നെയായിരുന്നു. പക്ഷേ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നടപടിക്രമങ്ങളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്തം നല്‍കാനായില്ല. തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മുസ്്‌ലിം സമുദായത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

ഔര്‍ത്തഡോക്‌സ് സഭ ചില പ്രശ്‌നങ്ങള്‍ ഉന്നയച്ചിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഞാനും ഉമ്മന്‍ചാണ്ടിയും ഇന്ന് രാത്രി സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതു പോലെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. ഞാനും ഉമ്മന്‍ചാണ്ടിയുമായും പ്രശ്‌നങ്ങളൊന്നുമില്ല. മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യത്തിന് മൗനവും ചിരിയുമായിരുന്നു ചെന്നിത്തലയുടെ മറുപടി.

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന നടപടി കൃത്യമായും പാലിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
2 comments:

 1. പരാജയ ഭീതിപൂണ്ട യു ഡി എഫ് ഹെലികോപ്ടറീന്ന് വേണ്ടി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലു പിടിക്കുന്നു.ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നു.

  പരാജയ ഭീതിപൂണ്ട യു ഡി എഫ് നെട്ടോട്ടം ഓടുന്നു.. ഹെലികോപ്ടര്‍ തന്ന് സഹായിക്കനേ എന്ന് ആവശ്യപ്പെട്ട് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലുപിടിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രം പറഞ്ഞാല്‍ പോര സോണീയ ഗാന്ധിയും ചിദംബരവും പറഞ്ഞാല്‍ മാത്രം,ജയിച്ചാല്‍ ലോട്ടറി കേരളത്തില്‍ നടത്താനുള്ള അനുവാദം തരുമെന്ന് ഉറപ്പ് തന്നാല്‍ മാത്രം താന്‍ ഹെളികോപ്ടര്‍ തരുകയുള്ളുവെന്ന് സാന്‍ഡിയ്യാഗ്ഗൊ മാര്‍ട്ടിന്റെ പിവാശിക്കുമുന്നില്‍ കോണ്‍ഗ്രസ്സ് കീഴടങി .സാന്‍ഡിയാഗ്ഗോ മാര്‍ട്ടില്‍ രണ്ട് ഹലികോപ്ടര്‍ വിട്ടുകൊടുത്തു.യു ഡി എഫ് ജയിക്കുകയാണേങ്കില്‍ ഈ ഹെലികോപ്പ്ടര്‍ ചെന്നിത്തലക്കും ഉമ്മന്‍‌ചാണ്ടിക്കും കൊടുക്കാമെന്നും മാര്‍ട്ടിന്‍ സമ്മതിച്ചിട്ടുണ്ട്....

  ഇതുകൊണ്ടും തീര്‍ന്നില്ല.കേരളം മുഴുക്കെ കോണ്‍ഗ്രസ്സ് -ബി ജെ പി സഖ്യം നിലവില്‍ വന്നിരിക്കുന്നു.

  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെയും കേരളത്തിലെയും ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയും .കോണ്‍ഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ കേരള ജനത സമ്മതിക്കില്ല

  ReplyDelete
 2. മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം
  മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം മലമ്പുഴയില്‍ വി എസ് അച്ചുതാനന്ദനെതിരെ കോ- ബിജെപി സഖ്യം മറ നീക്കി പുറത്തായി : സിപിഐ എം പാലക്കാട്: വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കാത്തത് കോഗ്രസ്- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെ ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

  ReplyDelete