Monday, March 21, 2011

ലീഗിന് എന്തിനാണ് ഒരു വനിതാ ലീഗ്?



വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ഗവ. കോളജിന് മുമ്പല്‍ വെച്ച് എം.എസ്.എഫിന്റെ ഒരു സാംസ്കാരിക പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്ന കവി സുഗതകുമാരി ചോദിച്ചു- കുട്ടികളെ നിങ്ങളുടെ പെങ്ങന്‍മാരെല്ലാം എവിടെ? പരിപാടിക്ക് ഒരുപെണ്‍കുട്ടി പോലും പങ്കെടുക്കാത്തതിനെ കുറിച്ചായിരുന്നു അവരുടെ ചോദ്യം. ഈ ചോദ്യത്തിന് എം.എസ്.എഫ് മറുപടി പറഞ്ഞത് കഴിഞ്ഞമാസം കലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് നടന്ന എം.എസ്.എഫ് സംസ്ഥാന കാമ്പസ് സമ്മേളനത്തിലാണ്. സമ്മേളനത്തില്‍ നിരവധി പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ 33 ശതമാനം വനിത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും വിജയിപ്പിക്കാനും മുസ്ലിം ലീഗിന് കഴിഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ഒരു മുസ്ലിം വനിതയെ തെരഞ്ഞെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളും പുരുഷന്മാര്‍ വീതിച്ചെടുത്തു. ഒരുസീറ്റ് പോലും വനിതാലീഗിന് മാറ്റി വെക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിഞ്ഞില്ല. പിന്നെയെന്തിനാണ് മുസ്ലിം ലീഗിന് ഒരു വനിതാ ലീഗും വനിതാ നേതാക്കളും. അടുക്കളയില്‍ കോഴി ബിരിയാനി ഉണ്ടാക്കാന്‍ മാത്രമോ?
ആണുങ്ങള്‍ എല്ലാം തീരുമാനിക്കുമെന്നാണെങ്കില്‍ പിന്നെയെന്തിന് 33 ശതമാനം സംവരണം അനുസരിച്ചു? പിന്നെയെന്തിന് നേര്‍ച്ചക്കോഴികളെ പോലെ കുറെ സ്ത്രീകളെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലെത്തിച്ച?. എന്തിനൊരു വനിതാ ലീഗ്?

2 comments:

  1. വനിതകളുടെ വോടിനും പുരുഷന്മാരുടെ വോടിനും ഒരേ വിലയാണെന്നും കേരളത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഉണ്ടെന്നും അറിയില്ലേ? അപ്പോള്‍ വനിതാ വോട്ടര്‍മാരുടെ വോട്ട് പുറത്തു പോവാതെ "ഞമ്മന്റെ പെട്ടിയില്‍ വീയ്ത്താന്‍" ഒരു വനിതാലീഗ് നല്ലതല്ലേ?

    തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ മത്സരിപ്പിച്ചതെന്തിനെന്നത്‌ മണ്ടന്‍ ചോദ്യമാണ്. "ഞമ്മക്ക് പാങ്ങില്ലാത്തോണ്ടല്ലേ ബീവേളെ നിര്‍ത്തീത്‌? സീറ്റില്‍ ഞമ്മളാണേലും ബീവിമാരാണേലും ഞമ്മളെന്നല്ലേ ഭരിക്കാ. അസംബ്ലീല് ഇങ്ങനെ പറ്റോ?"

    ReplyDelete
  2. കുഞ്ഞാലിക്കുട്ടിയുള്ളതുകൊണ്ട് ലീഗിലെ ഒരു പെണ്ണും മത്സരിക്കാന്‍ തയുയാറായില്ലായെന്നും അല്ല അവരുടെ പുതിയാപ്ലാരു മത്സരിക്കാന്‍ സമ്മതിച്ചില്ലാന്നും കേള്‍ക്കുന്നുണ്ടല്ലോ.....

    ReplyDelete