Monday, March 21, 2011

കോടതിയുടെ മൌനവും കുറ്റമല്ലേ?

ജഡ്ജിമാര്‍ക്ക് ഡെങ്കിപ്പനി; എന്‍ജിനീയര്‍ക്കെതിരെ കേസ്

ജഡ്ജിമാര്‍ക്ക് ഡെങ്കിപ്പനി; എന്‍ജിനീയര്‍ക്കെതിരെ കേസ്












ന്യൂദല്‍ഹി: അഞ്ച് ജഡ്ജിമാര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതുമായി ബന്ധപ്പെട്ട് കോടതിവളപ്പില്‍ കൊതുക് വളരാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍ എന്‍ജിനീയര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി അനുമതി. കോടതി സമുച്ചയത്തിന്റെ നിര്‍മാണ സൈറ്റിലുണ്ടായ അശ്രദ്ധയാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ വളര്‍ച്ചക്ക് കാരണമായതെന്നാണ് ദല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയുടെ അഭിപ്രായം.

കോടതി സമുച്ചയത്തിന്റെ പരിപാലനച്ചുമതല കൂടിയുള്ള എന്‍ജിനീയര്‍ ദിഗ്‌വിജയ് സിങ് കര്‍ത്തവ്യനിര്‍വഹണത്തില്‍ തികഞ്ഞ വീഴ്ചയാണ് വരുത്തിയതെന്നാണ് കോടതിയുടെ അഭിപ്രായം. പണി കഴിഞ്ഞ് ഉപേക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളില്‍ മലേറിയ, ഡെങ്കി തുടങ്ങിയ പനികള്‍ പരത്തുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തിയെന്നാണ് ആരോപണം.

--------------------------------------------------------------------------------------------
അപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഡങ്കിപ്പനി
പിടിപെട്ടപ്പോള്‍ കോടതി ഉറങ്ങുകയായിരുന്നോ?
രണട് കൊല്ലം മുമ്പ് ദല്‍ഹിയിലെ
ഏറ്റവും പേരുകേട്ട മെഡിക്കല്‍ കോളജിലെ
നിരവധി ഡോക്ടര്‍മാര്‍ക്ക്
ഡെങ്കി പിടിപെട്ടപ്പോള്‍
കോടതി എന്തുകൊണ്ടാണ്
മൌനം പാലിച്ചത്?
ആ മൌനവും കുറ്റമായിരുന്നില്ലേ?

No comments:

Post a Comment