Monday, March 21, 2011

ലാവലിന്‍ കേസ്: അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂദല്‍ഹി: സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തി. കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി പുതിയ ബെഞ്ചിനെ നിയോഗിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ എച്ച്.എസ്. ബേദി, ചന്ദ്രമൗലി കുമാര്‍ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുക. നേരത്തേ നിയോഗിച്ച ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ സ്വമേധയാ പിന്മാറിയ സാഹചര്യത്തിലാണ് സുപ്രീം കോടതി കേസ് പുതിയ ബെഞ്ചിന് വിട്ടത്. കഴിഞ്ഞ പ്രാവശ്യം കേസ് കോടതി വിചാരണക്കെടുത്ത സമയത്തായിരുന്നു ജസ്റ്റിസ് രവീന്ദ്രന്റെ നാടകീയ പിന്മാറ്റം.

No comments:

Post a Comment