Sunday, March 20, 2011

ലീഗിന് വനിത സ്ഥാനാര്‍ഥികളില്ല


മസ്ലിംലീഗിന് വനിതാ സ്ഥാനാര്‍ഥികളില്ലെന്ന് ഉറപ്പായി. പ്രഖ്യാപിക്കാതെ മാറ്റി വെച്ച രണ്ട് സീറ്റുകളിലും ഇന്നലെ പുരുഷ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കയാണ്.

മുസ്‌ലിം ലീഗ് ഗുരുവായൂര്‍, ഇരവിപുരം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഗുരുവായൂരില്‍ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അഷ്‌റഫ് കോക്കൂരും ഇരവിപുരത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.കെ.കെ.ബാവയും മല്‍സരിക്കും. ഇതോടെ ലീഗിന്റെ 24 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

No comments:

Post a Comment