

സഖാവ് പി. ശശിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് വി.എസിനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെങ്കില്‍,
പി.കെ കുഞ്ഞാലിക്കുട്ടിയെക്കാള്‍ ശശി സ്വീകാര്യനാകുന്നത് എന്തുകൊണ്ടെന്ന്
പിണറായിയും സഖാക്കളും നാളെ ജനങ്ങളോട് തുറന്ന് പറയേണ്ടിവരും.
നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കെ സഖാ. ശശി കുഞ്ഞാലിക്കുട്ടിയെ
സംരക്ഷിച്ചതെങ്ങിനെയെന്ന് നാളെ തെളിവുസഹിതം പുറത്തുവരുമ്പോള്‍
സഖാക്കള്‍ പിണറായിയും കോടിയേരിയും ബാക്കിയുള്ളവരും മറുപടി പറയേണ്ടി വരും.
അത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറയുന്ന തെളിവില്ലാ അഴിമതിയാവില്ല.
കാസര്‍ക്കോട്ടെ ചെമ്മീന്‍ പാടങ്ങളുടെ മുതലാളിയുടെ അക്കൌണ്ടില്‍15 ലക്ഷം രൂപ
കൊച്ചിയിലെ ദേശസാല്‍കൃത ബാങ്ക് വഴി എങ്ങിനെ വന്നുവെന്ന്
ശശിയും അദ്ദേഹത്തെ സംരക്ഷിക്കുന്ന പിണറായി സഖാക്കളും വ്യക്തമാക്കേണ്ടിവരും. തീര്‍ച്ച.
ആരോഗ്യ പ്രശ്നമാണ് ശശിയെ സംരഷിക്കാന്‍ പാര്‍ട്ടി പറഞ്ഞ കാരണം.
ഞരമ്പ് രോഗമടക്കം എല്ലാ വിധ രോഗങ്ങള്‍ക്കും ചികിത്സയുള്ള സ്ഥലത്തേക്ക്
പാര്‍ട്ടിയെങ്ങിനെ ശശിയെ പറഞ്ഞയച്ചുവെന്ന് എന്നെങ്കിലും സഖാക്കള്‍ പറയേണ്ടി വരും.
No comments:
Post a Comment