Wednesday, March 23, 2011

സിന്ധു ജോയി സി.പി.എമ്മില്‍ നിന്നും രാജിവെച്ചു



സിന്ധു ജോയി സി.പി.എമ്മില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റും, സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ വിദ്യാര്‍ഥി നേതാവുമായ സിന്ധു ജോയി സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കൈമാറി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കെ.വി തോമസിനെതിരെയും നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും സി.പി.എം സ്ഥാനാര്‍ഥിയായി സിന്ധു മത്‌സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും സി.പി.എം പരിഗണിച്ചില്ല.

എസ്.എഫ്.ഐ സമര മുഖങ്ങളിലെ തീപ്പൊരി നേതാവായിരുന്ന സിന്ധു. 2006ലെ രക്തപങ്കിലമായ സ്വാശ്രയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സിന്ധുവിന്റെ കാലിന് പൊലീസ് ഗ്രനൈഡ് പൊട്ടിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സിന്ധുവിന്റെ പരിക്കായിരുന്നു സി.പി.എം മുഖ്യമായി ഉയര്‍ത്തി കാണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ്.

നിലവില്‍ ഡി.എൈ.എഫ്.ഐ സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റുമാണ്. ഇത്തവണ പുതുപ്പളളിതയില്‍ ഉമ്മന്‍ചാണ്ടിക്കു വേണ്ടി പ്രചരണത്തിനിറങ്ങും. ഭാവി പരിപാടികള്‍ വൈകീട്ട് അറിയിക്കുമെന്നും സിന്ധു അറിയിച്ചു.

4 comments:

  1. SINDHUVINUM MADHIYAYI...ABDULLAKUTTY,MANOJ,SREERAMAN,M ALI.IPPO SINDHUVUM.INIYUM VARUM..,

    ReplyDelete
  2. ........'ആത്മഹത്യാപരം' അല്ലാതെന്താ പറയാ!!!!!!!!!!!

    ReplyDelete
  3. സീ പീ എമ്മിന്റെ അകം എത്രമാത്രം തരിശാണെന്നു സിന്ധൂ ജോയി കൂടി വെളിപ്പെടുത്തുന്നു.ദേശീയ വൈസ് പ്രസിഡന്റെന്നതു നിസ്സാരമായ പദവിയാണോ?കോൺഗ്രസ്സിന്റെ സാമ്രാജ്യത്വ നയങ്ങളെ അറിയാത്തകൊച്ചു കുട്ടിയൊന്നുമല്ല സിന്ധു ജോയ്.അതിനേക്കാൾ നാറ്റം മാർക്സിസ്റ്റ് പാർട്ടിക്കുണ്ടെന്നാണോ സിന്ധു ജോയ് അടക്കമുള്ളവർ പറയുന്നത്.അല്ലെങ്കിൽ നിസ്വാർത സേവനം എന്നതൊക്കെ വെറും പുകയാണെന്നോ..നമുക്ക് അടുത്തയാളാരെന്നു കാത്തിരിക്കാം...

    ReplyDelete
  4. ethrayum pettennu evideyenkilum ethanam..Adinu pandathe pole adhikamonnum odan ennekkondavilla. Ee vanjiyallenkil Adutha vanchi.. Perilenthirikkunnu..Pinne nayangal, adhellam verum sankalpam! Enthaayalum naadu nannakan pokunnilla. appo pinne njanenkilum nannakatte. ....Aa Try all the best Sindhu.

    ReplyDelete