Wednesday, March 23, 2011

കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ 400% വര്‍ധന


2006 ല്‍ കൊടുത്ത സത്യവങ്മൂലത്തിന്റെ കോപ്പി


















മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് നാനൂറ് ശതമാനത്തോളം വര്‍ധന.
2006 ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സമ്പത്ത് സംബന്ധിച്ച സത്യവാങ്മൂലവും 2011 ല്‍ വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി സമര്‍പിച്ച സത്യവാങ്മൂലവും തമ്മിലുള്ള വ്യത്യാസം നാനൂറ് ശതമാനത്തിലധികം വര്‍ധന.

2006 ല്‍ തനിക്കും ഭാര്യക്കുമായി 93.54 ലക്ഷം രൂപയാണ് കുഞ്ഞാലിക്കുട്ടി സമ്പത്തായി കാണിച്ചിരിക്കുന്നത്.
2011 ല്‍ കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കും സമ്പത്ത് 378.71 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കുന്നു.
2011 മാര്‍ച്ച് 23 ന് കുഞ്ഞാലിക്കുട്ടി നോമിനേഷനോടൊപ്പം നല്‍കിയ രേഖയുടെ വിവരങ്ങള്‍ താഴെ-

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ പണമായുള്ളത് എട്ടുലക്ഷം രൂപ. ഭാര്യയുടെ കയ്യില്‍ നാലരലക്ഷം രൂപ
വാഹനമായി കുഞ്ഞാലിക്കുട്ടിക്കുള്ളതു മാരുതി സെന്‍ മാത്രം.
ഭാര്യയുടെ പേരില്‍ എട്ടരലക്ഷം രൂപയുടെ ഇന്നോവ കാറുമുണ്ട്.
ഭാര്യക്കു മകന്‍ നല്‍ല്‍കിയ അഞ്ചരലക്ഷം രൂപ വിലയുള്ള മാരുതി ഡിസയര്‍ കാറുമുണ്ട്.
ഭാര്യക്കു 850 ഗ്രാം സ്വര്‍ണമുണ്ട്.
66 ലക്ഷം വിലയുള്ള 6.06 ഏക്കര്‍ കൃഷിഭൂമി ഊരകം കാരാത്തോട്ടുണ്ട്.
3.30 ഏക്കര്‍ ഊരകത്തും മറ്റൊരു മൂന്നേക്കര്‍ കുഞ്ഞാലിക്കുട്ടിക്ക് കൃഷിഭൂമിയായുണ്ട്. 32.5 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മേല്‍മുറിയിലെ 32 സെന്റ് കാര്‍ഷിക ഭൂമിയുമുണ്ട്. 6.40 ലക്ഷം രൂപയാണ് ഇതിന്റെ മതിപ്പുവില.
വയനാട്ടിലെ വൈത്തിരിയില്‍ ഭാര്യയുടെ പേരില്‍ ആറര ലക്ഷം വിലവരുന്ന ഒരേക്കര്‍ 42 സെന്റ് ഭൂമിയുണ്ട്.
മേല്‍മുറിയില്‍ നാലരലക്ഷം വിലമതിക്കുന്ന 950 ചതുരശ്രഅടിയുള്ള കെട്ടിടവും.
മലപ്പുറം കുന്നുമ്മലില്‍ പതിനാലു ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഷെയറുമുണ്ട്.
കാരാത്തോട്ടില്‍ 1.18ഏക്കര്‍ സ്ഥലത്താണ് കുഞ്ഞാലിക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
1,37,65,000 രൂപയാണ് ഇതിന്റെ മതിപ്പുവില.
ഭാര്യക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 36,50,000 രൂപയുടെ വീടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനമായി രേഖപ്പെടുത്തിയത് 345282 രൂപയും ഭാര്യയുടേത് 678650 രൂപയുമാണ്.
ഊരകം സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ നാല്‍പതിനായിരം രൂപ, തിരുവനന്തപുരം കാത്തലിക് സിറിയന്‍ ബാങ്കില്‍ 236000, ട്രഷറി നിക്ഷേപമായി 349000, ആറ്, രണ്ട് ലക്ഷം രൂപകളുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയുമുണ്ട്.
ഭാര്യക്ക് കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ രണ്ടു ശാഖകളിലായി 1624836 രൂപയുടെ സമ്പാദ്യമുണ്ട്.
മലപ്പുറം എസ്.ബി.ടിയില്‍ 2568000 രൂപയുടെ ജോയിന്റ്എക്കൌണ്ടുണ്ട്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മലപ്പുറം ശാഖയില്‍ 1554000 രൂപയാണ് ഇരുവരുടെയും നിക്ഷേപം.
കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നാലുലക്ഷം രൂപയുടെ
വാഹനവായ്പയും 263431 രൂപയുടെ ഭവനവായ്പയും ഭാര്യയുടെ പേരില്‍ ബാധ്യതയുണ്ട്.
ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും കുഞ്ഞാലിക്കുട്ടി പ്രതിയായിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.




3 comments:

  1. ho...valya oru kandu piduttham.....sammadhikkanam.

    ReplyDelete
  2. Angine ethrayethra kanakkukal...kanakkukalallade kidakkunnu...ellavarkum ariyunna manakkanakkukal ariyillennu nadikkunnu!

    ReplyDelete