Wednesday, March 23, 2011

അഞ്ചുവര്‍ഷം കൊണ്ട് ഡി.എം.കെ എം.എല്‍.എ 780 ഇരട്ടി പണക്കാരാനായി


അഞ്ചുവര്‍ഷം കൊണ്ട് ഡി.എം.കെ എം.എല്‍.എ 780 ഇരട്ടി പണക്കാരാനായി

ന്യൂദല്‍ഹി : തമിഴ്‌നാട്ടില്‍ ഡി.എം.കെ പാര്‍ട്ടിയില്‍പ്പെട്ട ഭക്ഷ്യമന്ത്രി ഇ.വി വേലുവിന്റെ സമ്പാദ്യം അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചത് 780 ഇരട്ടി. തിരുവന്നാമലൈയില്‍ നിന്ന് മത്സരിക്കുന്ന വേലു 2006 ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒരു ലക്ഷം രൂപ മാത്രമായിരുന്നു ആസ്തി. എന്നാല്‍ ഇക്കുറി നല്‍കിയ സത്യവാങ് മൂലത്തില്‍ വേലുവിന്റെ ബാങ്ക് ഡിപ്പോസിറ്റ് 17 ലക്ഷമായാണ് വര്‍ധിച്ചത്. 1 കോടി 75 ലക്ഷം വിലമതിക്കുന്ന കൃഷിഭൂമിയും അഞ്ചുവര്‍ഷക്കാലയളവില്‍ അദ്ദേഹം സ്വന്തമാക്കി. 1 കോടി 25 ലക്ഷം വിലവരുന്ന വീടും അഞ്ചു കോടി 76 ലക്ഷം വിലയുള്ള ആഭരണങ്ങള്‍ ഭാര്യയുടെ പേരിലും ഉണ്ട്.


No comments:

Post a Comment