Thursday, March 24, 2011

വി.എസിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടുവരും


വി.എസിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടുവരും

കോട്ടയം: താന്‍ കോണ്‍ഗ്രസിന്റെ എളിയ പ്രവര്‍ത്തകയായിരിക്കുമെന്ന് സി.പി.എം വിട്ട പ്രമുഖ വിദ്യാര്‍ഥി നേതാവ് സിന്ധുജോയി. കോട്ടയം പാമ്പാടിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

സ്ത്രീ സംരക്ഷകനെന്ന വി.എസിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്ന് സിന്ധുജോയി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത വി.എസ് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്നും അവര്‍ ചോദിച്ചു. സ്ത്രീകളെ ഒരുതരത്തിലും അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. കോണ്‍ഗ്രസില്‍ ചേര്‍ന്നാലേ സ്ത്രീകള്‍ക്ക് രക്ഷയുള്ളൂ.

പുറത്ത് നിന്ന് കെട്ടിലമ്മമാരെ കൊണ്ടുവന്ന് സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് സി.പി.എമ്മിന്റെ രീതി. ഇതെല്ലാം തുറന്ന് പറയാന്‍ എനിക്കിപ്പോള്‍ ധൈര്യമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയ ഞാന്‍ പുറത്ത് പോയപ്പോള്‍ 'ഒരുത്തി പുറത്ത് പോയി' എന്നാണ് വി.എസ് പറഞ്ഞത്. ഒരു നിമിഷംകൊണ്ട് ഞാന്‍ പാര്‍ട്ടിക്ക് ഒരുത്തിയായി. വി.എസിന് ഓര്‍മകളുണ്ടായിരിക്കണം , ഞങ്ങളൊന്നിച്ച് ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിന്ധുജോയി പറഞ്ഞു.

സിന്ധുജോയിക്ക് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അംഗത്വം നല്‍കി. മറ്റെല്ലാവരെയും പോലുള്ള പരിഗണന സിന്ധുജോയിക്കും കോണ്‍ഗ്രസില്‍ ലഭിക്കുമെന്ന് അദ്ദേഹംപറഞ്ഞു. ഒരുത്തിയയല്ല ഒരു തലമുറയുടെ പ്രതീകമായാണ് സിന്ധുജോയി കോണ്‍ഗ്രസിലേക്ക് വന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ എതിര്‍ സ്ഥാനാര്‍ഥിയായി മത്‌സരിച്ച സിന്ധു ഇത്തവണ ഉമ്മന്‍ചാണ്ടിയോടൊപ്പം യു.ഡി.എഫിന്റെ വേദിയിലെത്തിയത് ജനങ്ങളെ ആവേശഭരിതരാക്കി. വന്‍ ജനാവലിയാണ് പാമ്പാടിയില്‍ സിന്ധുവിനെ കാണാനെത്തിയത്.


6 comments:

  1. ingane filter cheythu varunnavare naalu kayyum neetti sweekarikkunnavare ulakka kondadikkanam, mattu paarti anikal

    ReplyDelete
  2. Sindu joyikku pattiya partty IUML aayirunnu streekalkku eattavum koodiya pariganana avidanallo......

    ReplyDelete
  3. congrassayaalum kuzhappamonnumilla unnithaante kode onnu bangloril poyi vannaa mathi

    ReplyDelete
  4. പല തവണ മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി ഒരു തവണ വെറുതെയിരിക്കാന്‍ പറഞ്ഞാല്‍ കടലില്‍ ചാടേണ്ടതുണ്ടോ?. 'സീറ്റല്ല പ്രശ്നം, പാര്‍ട്ടി അവഗണിക്കുന്നു' എന്നാണത്രേ പരാതി. മരണം വരെ ഒരാളെ തന്നെ പരിഗണിച്ചു കൊണ്ടേയിരുന്നാല്‍ ബാക്കിയുള്ളവരൊക്കെ എവിടെ പോകും മിസ്സ്‌ ജോയി?. പല തവണ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയപ്പോള്‍ അത് പലരെയും അവഗണിച്ചു കൊണ്ടായിരുന്നു എന്നത് ഇത്ര വേഗം മറന്നുവോ?

    ReplyDelete
  5. sindhu orayiram abinaddanagal nerunnu...

    ReplyDelete
  6. sathyam manassilayi UDF varunnaverkeverkum orayiram abindhanghal arppikunnu..iniyum LDF MUTHIRNNA NETHAKKAL VARUVANUNDE....KATHIRNNU KANUKA..........

    ReplyDelete