Sunday, March 20, 2011

കാസര്‍കോട് താമര വിരിയുമോ?

കാസര്‍കോട്ട് ഇത്തവണ താമര വിരിയുമോ? വിരിയുമെന്ന് തന്നെ ബി.ജെ.പി നേതാക്കള്‍ രഹസ്യമായി വിശ്വസിക്കുന്നു. മഞ്ചേശ്വരത്തെക്കാള്‍ അവര്‍ക്ക് പതീക്ഷ കാസര്‍കോട് സ്ഥാനാര്‍ഥിയിലാണ്. ജയലക്ഷ്മി എന്‍. ഭട്ട് ആണ് ഇവിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. എം.നാരായണ ഭട്ടിന്റെ ഭാര്യ. കോണ്‍ഗ്രസ് കുടുംബ പശ്ചത്താലം മാത്രമല്ല ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം. ഇത്തവണ ഇവിടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ നെല്ലിക്കുന്ന് ആണെന്നതാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വീഴുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഒപ്പം ലീഗിലെ ആശയക്കുഴപ്പങ്ങളും അനുകൂലമാണെന്ന് കരുതുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സി.ടി അഹമ്മദലിക്കെതിരെ മത്സരിച്ചയാളാണ് നെല്ലിക്കുന്ന്. അദ്ദേഹത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അണികളില്‍ പ്രതിഷേധവുമുണ്ട്. ഇതെല്ലാം അനുകൂല ഘടകമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.

കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ സി.ടിക്ക് കിട്ടിയത് 37.03 ശതമാനം വോട്ടുകളാണ്. ബി.ജെ.പിക്ക് 32.9 ശതമാനം വോട്ടും. അതായത് ഇരു സ്ഥാനാര്‍ഥികള്‍ തമ്മിലുള്ളത് അഞ്ച് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം.


No comments:

Post a Comment