Thursday, March 17, 2011

വിദ്യാര്‍ഥിനികളുടെ മരണം: കുഞ്ഞാലിക്കുട്ടിയെ എതിര്‍ കക്ഷിയാക്കി ഹരജി


വിദ്യാര്‍ഥിനികളുടെ മരണം: കുഞ്ഞാലിക്കുട്ടിയെ എതിര്‍ കക്ഷിയാക്കി ഹരജി

കോഴിക്കോട്: 1996 ഒക്‌ടോബര്‍ 29 ന് കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച പെണ്‍കുട്ടികളുടെ മരണം വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നാലാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി. കോഴിക്കോട് പെണ്‍വാണിഭ കേസുമായി പെണ്‍കുട്ടികളുടെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി , കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി എന്നിവരെ എതിര്‍ കക്ഷികളാക്കി പി.ടി.എ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സെക്രട്ടറി എന്‍ .കെ അബ്ദുല്‍ അസീസ് ആണ് ഹരജി നല്‍കിയത്. ഹരജി കോടതി മാര്‍ച്ച് 23 ന് പരിഗണിക്കും.

കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സിബാന സണ്ണി, സഹപാഠിയായ സുനൈന നജ്മല്‍ എന്നിവരാണ് പരശുറാം എക്‌സ്‌പ്രസിന് മുന്നില്‍ ചാടി മരിച്ചത്. ഗായകന്‍ നജ്മല്‍ ബാബുവിന്റെ മകളായിരുന്നു സുനൈന നജ്മല്‍ .

അതിനിടെ, സിബാന സണ്ണിയുടെ (17) പോസ്റ്റുമോര്‍ട്ടം രേഖകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍നിന്ന് അപ്രത്യക്ഷമായി. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇവിടെ നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച പൊതുപ്രവര്‍ത്തകന് മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ച മറുപടി

No comments:

Post a Comment