Monday, March 14, 2011

പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി


നിയമസഭ തെരഞ്ഞെടുപ്പ്
നിറുകയില്‍ വന്നു നില്‍ക്കെ
യു.ഡി.എഫിന് വീണ്ടും നിര്‍ഭാഗ്യം.


വിവാദമായ പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി അനുമതി നല്‍കി. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി വി.ജഗദീശാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നിര്‍ത്തിവെക്കാനും പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശേഷമായിരിക്കും കേസില്‍ വിചാരണ പുനരാരംഭിക്കുക. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണം.

വിജിലന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ സമര്‍പ്പിച്ച വിടുതല്‍ഹരജിയുടെ ചുവടുപിടിച്ചാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്തഫയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. പിന്നീട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളിലും ഉമ്മന്‍ചാണ്ടിക്കെതിരെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മുസ്തഫ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികള്‍ ഇന്നത്തെ വിധിയോടൊപ്പം അസ്ഥിരിപ്പെട്ടു.


No comments:

Post a Comment