Monday, March 14, 2011

ആയുധക്കച്ചവടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്!

ഇന്ത്യന്‍ ദരിദ്രകര്‍ഷകര്‍
തുടര്‍ച്ചയായി ആത്മഹത്യകളില്‍
അഭയം തേടുന്നതായ വാര്‍ത്തകള്‍ക്കിടെ
ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. മലയാളിയായ എ.കെ ആന്റണിയെ സ്തുതിക്കേണ്ടവര്‍ സ്തുതിക്കുക. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പിറകിലാക്കിയാണ് ഇന്ത്യയുടെ ഈ വളര്‍ച്ച. അഭിമാനം തോന്നുവര്‍ സ്വയം അഭിമാനിക്കുക. ജയ് വിളിക്കേണ്ടവര്‍ ജയ് വിളിക്കുക. സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആയുധക്കച്ചവടത്തിന്റെ 9 ശതമാനം ഇന്ത്യയുടേതാണ്. ചൈനയും ദക്ഷിണ കൊറിയയും ആറുശതമാനം വീതം പങ്കിടുന്നു. പാക്കിസ്ഥാന്‍ അഞ്ച് ശതമാനം. 2006 മുതല്‍ 2010 വരെയുള്ള കണക്കുകളുടെ കാര്യമാണിത്.
ആയുധക്കച്ചവടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇടനിലക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ആയുധക്കമ്പനികള്‍ കൈഅയച്ച് നല്‍കുന്ന കോടികളുടെ സമ്മാനങ്ങളാണെന്ന് കഴിഞ്ഞ കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ബോഫോഴ്സ് ഇടപാടിന്റെ കാര്യം കുറെ നാം അറിഞ്ഞുകഴിഞ്ഞതാണ്. പിന്നീട് വന്ന ശവപ്പെട്ടി കംഭകോണം വരെ നമുക്ക് ഓര്‍മയുണ്ട്. സ്വിസ്ബാങ്കുകളിലെ രഹസ്യഅക്കൌണ്ടുകളില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ കോടികളാണുള്ളത്! എന്നെങ്കിലും അതൊക്കെ പുറത്ത് വന്നാല്‍ നമ്മുടെ പ്രിയപ്പെട്ടവരില്‍ ആരൊക്കെയാകും ഉണ്ടാകുക? നമുക്ക് വെറുതെ കാത്തിരിക്കാം.


1 comment:

  1. നമുക്ക് വെറുതെ കാത്തിരിക്കാം.

    ReplyDelete