Friday, March 11, 2011

മുഖ്യമന്ത്രി കത്തെഴുതാത്തതിനാല്‍ കേരളത്തില്‍ ബി.ടി റബറിന്റെ കൃഷി തുടരും -ജയറാം രമേശ്


കേരളത്തിലെ ഭരണമുന്നണിയിലെ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍ തനിക്ക് ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതാത്തത്. കൃഷി മന്ത്രിയുടെ പാര്‍ട്ടിക്ക് ജനിതക മാറ്റം വരുത്തിയ വിളകള്‍ നിരോധിക്കണമെന്ന അഭിപ്രായമാണെങ്കിലും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് ഇതിന് വിരുദ്ധമായ അഭിപ്രായമാണുള്ളതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
റബര്‍ ബോര്‍ഡ് വികസിപ്പിച്ച ജനിതക മാറ്റം വരുത്തിയ റബര്‍ കേരളത്തില്‍ കൃഷി ചെയ്യരുതെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ കത്തെഴുതിയിരുന്നെന്ന് ജയറാം രമേശ് പറഞ്ഞു. എന്നാല്‍, ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ജനിതക മാറ്റം വരുത്തിയ റബറിന്റെ കൃഷി തടയാന്‍ കഴിയില്ല.

മുഖ്യമന്ത്രിയാണ് ഈ ആവശ്യമുന്നയിക്കേണ്ടതെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിമാര്‍ അപേക്ഷ നല്‍കിയ സംസ്ഥാനങ്ങളിലെല്ലാം ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി നിരോധിച്ചിട്ടുണ്ടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ നിരോധനമേര്‍പ്പെടുത്തുമെന്നും രമേശ് പറഞ്ഞു.


No comments:

Post a Comment