Thursday, March 10, 2011

കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.ഡി.പി.ഐ. അബ്ദുല്‍ മജീദ് ഫൈസി മത്സരിക്കും

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. മലപ്പുറത്തെ മുഴുവന്‍ സീറ്റിലും മത്സരിക്കാനാണ് പരിപാടി. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിഅബ്ദുല്‍ മജീദ് ഫൈസിയെ മത്സരിപ്പിക്കാനാണ് പരിപാടി. കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയുടെ ഉപതെരഞ്ഞൈടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. സുന്നിയിലെ ഇ.കെ വിഭാഗം വോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫൈസിയെ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാര്‍ഥിയാക്കുന്നത്.


No comments:

Post a Comment