Sunday, March 6, 2011

ഐസ്‌ക്രീം കേസ്: യു.ഡി.എഫ് അന്വേഷണം തുടരും -മുനീര്‍


ഐസ്‌ക്രീം കേസ്: യു.ഡി.എഫ് അന്വേഷണം തുടരും -മുനീര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിഷ്പക്ഷ അന്വേഷണം തുടരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍. മനോരമ ന്യൂസിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശയത്തിന്റെ നിഴലില്‍നിന്ന് മാറാന്‍ കുഞ്ഞാലിക്കുട്ടിക്കും ആഗ്രഹമുണ്ട്. റഊഫ് ക്രിമിനലാണോ എന്നു പറയാന്‍ തനിക്കാവില്ല. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ നല്‍കരുതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെടുകയോ ആ വാക്ക് താന്‍ ധിക്കരിക്കുകയോ ചെയ്തിട്ടില്ല. ധിക്കരിച്ചിരുന്നെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല.

എന്നാല്‍, താന്‍ മറിച്ചാണ് ചെയ്തതെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ വ്യക്തതയില്ലെന്നു മുനീര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ തന്നെ വന്നുകണ്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായ ആവശ്യക്കുഴപ്പം നേരിട്ടു സംസാരിച്ചു തീര്‍ത്തെന്നും മുനീര്‍ വിശദീകരിച്ചു. റഊഫിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യാവിഷന്‍ കൈമാറാത്തതിനു ഉത്തരവാദിയല്ല. തന്നെ കൂടുതല്‍ അധികാരമുള്ള ആളാക്കാന്‍ സഹായിക്കാമെന്ന കെ.എം.സി.സിയുടെ നിലപാട് കമ്പനി നിയമം അറിയാത്തതുകൊണ്ടാണ്. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷിയേയും താന്‍ പാര്‍ട്ടിയേയും നയിക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും.

Madhyamam Daily 07.03.11

1 comment:

  1. വന്നല്ലോ മൊയ്തു..അല്ല ലീഗ് ബ്യുറോ

    ReplyDelete