`````````````````````````````````````````````````````````````````````````
അരുണ്‍കുമാര്‍ നല്‍കിയ മാനനഷ്ടക്കേസ്
ഒത്തുതീര്‍ന്നതായിരുന്നുവെന്ന്
കൊച്ചി: കണ്ണൂര്‍ വൈദ്യുതി നിലയവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചതിന്റെ പേരില്‍ കെ.പി.പി. നമ്പ്യാര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നതായിരുന്നുവെന്ന് അരുണ്‍കുമാറിന്റെ അഭിഭാഷകനായിരുന്ന വക്കം വിജയന്‍. നമ്പ്യാര്‍ പക്ഷാഘാതംവന്ന് കിടപ്പിലായ സാഹചര്യത്തില്‍ ഭാര്യയുടെ ദുഃഖം കണക്കിലെടുത്ത് ഒത്തുതീര്‍പ്പിന് വി.എസ് നിര്‍ദേശിക്കുകയായിരുന്നു. നമ്പ്യാരുടെ ഭാര്യാബന്ധു ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു വി.എസിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്പ്യാരുടെ ആത്മകഥയുടെ രണ്ടാംപതിപ്പില്‍നിന്ന്് പ്രസ്തുതഭാഗം ഒഴിവാക്കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കണ്ണൂര്‍ വൈദ്യുതി നിലയത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ 75 കോടി ആവശ്യപ്പെട്ടുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ 2001ലായിരുന്നു അരുണ്‍കുമാര്‍ ഹൈകോടതയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2005 സെപ്റ്റംബര്‍ 30നായിരുന്നു ഒത്തുതീര്‍പ്പ്. വി.എസ് നിര്‍ദേശിച്ചതനുസരിച്ച് കെ.പി.പി നമ്പ്യാരുടെ അഭിഭാഷകനായ ടി.പി. കേളുനമ്പ്യാരെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ടാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും വിജയന്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് വന്നതിന് ശേഷമാണ് ആത്മകഥയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. അപ്പോള്‍തന്നെ അഡ്വ. കേളുനമ്പ്യാരെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പുണ്ടായ ശേഷം ഇത് പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുതഭാഗം ഒഴിവാക്കി ആത്മകഥയുടെ രണ്ടാംപതിപ്പ് പുറത്തിറക്കിയതെന്നും അഡ്വ. വിജയന്‍ പറഞ്ഞു.
Case Othu theerppayath kond azhimathi nadannittilla ennillallooo? ice cream case pala thavan othu theerpayathalleee,
ReplyDelete