Monday, February 28, 2011

പ്രിയ ബിനോയ് വിശ്വം, നാദാപുരത്ത് പരിഹാരം വിളംബരജാഥയല്ല

നാദാപുരം സ്‌ഫോടനം: സമഗ്ര അന്വേഷണം വേണം

നാദാപുരം സ്‌ഫോടനം: സമഗ്ര അന്വേഷണം വേണം

കോഴിക്കോട്: നാദാപുരത്തെ ആയുധങ്ങളുടെ ഉറവിടവും സാമ്പത്തീകസ്രോതസും അന്വേഷിക്കണമെന്ന് മന്ത്രി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നാദാപുരം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സമാധാനം പുനര്‍സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തു. സ്‌ഫോടനമുള്‍പ്പെടെയുളള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമാധാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം. നാദാപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബൈക്കുകള്‍ രാത്രി യാത്ര നിരോധിക്കാനും കലക്റ്ററോട് യോഗം ആവശ്യപ്പെട്ടു.

മാര്‍ച്ച് 10ന് മുമ്പ് മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി സമാധാനമെന്ന പൊതു വികാരമുണര്‍ത്തി സമാധാന വിളംബര ജാഥ നടത്താനും, കോടിയേരി ബാലകൃഷ്ണനെയും,
, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയേയും ക്ഷണിക്കാനും യോഗം തീരുമാനിച്ചു.

­
­
``````````````````````````````````````````````````````````````````````

`പ്രിയ ബിനോയ്വിശ്വം,
നാദാപുരത്ത് വേണ്ടത് വിളംബര ജാഥയോ
ബൈക്ക് നിരോധനമോ അല്ല,
രോഗത്തിന് പകരം രോഗലക്ഷണത്തിന്
ചികിത്സിച്ചാല്‍ രോഗം മാറില്ല.
എന്താണ് യഥാര്‍ഥ പ്രശ്നം എന്ന് തിരിച്ചറിയുകയും
അതിനെ മാറ്റിയെടുക്കാന്‍
ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയുമാണ്.
മാറാട് ഭാഗികമായെങ്കിലും നടന്നുവരുന്ന ശ്രമങ്ങള്‍,
മനസുകളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍,
നാദാപുരത്തും ശ്രമിക്കുക,
ഒരുപക്ഷെ അതൊരു മാറ്റത്തിന്റെ തുടക്കമാവാം.
വാണിമേല്‍ പഞ്ചായത്തിലെ മാറ്റങ്ങളുടെ അടിത്തറ തിരിച്ചറിയുക. ഒരുപക്ഷെ നാദാപുരത്തും
പ്രതിവിധി അതുതന്നെയാകാം.
നമുക്ക് അതൊന്ന് ശ്രമിച്ചുകൂടേ?

1 comment: