Monday, February 28, 2011

രാഹുല്‍ ഗാന്ധി കിടപ്പിലായി. യു.ഡി.എഫന് നിര്‍ഭാഗ്യങ്ങളുടെ തുടര്‍ച്ച

നിര്‍ഭാഗ്യങ്ങളും ദുരന്തങ്ങളും യു.ഡി.എഫിനെ വേട്ടയാടുന്നു. കൂനിന്മേല്‍ കുരുവും കുരുവിന്മേല്‍ കുരുവുമായി അത് പൊങ്ങിവരികയാണ്. അവസാനമായി ഇതാ, യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് നയരൂപവല്‍ക്കരണ-പ്രചരണ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സമ്മേളനം ഉല്‍ഘാടനം ചെയ്യേണ്ടിയിരുന്ന രാഹുല്‍ഗാന്ധി കാലിലെ എല്ല് പൊട്ടി കിടപ്പിലായിരിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ തുടങ്ങിയ ദൌര്‍ഭാഗ്യങ്ങളുടെ തുടര്‍ച്ച എന്നവസാനിക്കുമെന്ന ആശങ്കയിലാണവര്‍. മുട്ടറുത്തിട്ടും മുട്ടറുത്തിട്ടും തീരാത്ത വിഘ്നങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വധഭീഷണി പത്രസമ്മേളനവും റൌഫിന്റെ വെളിപ്പെടുത്തലുകളും ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടുകളും യു.ഡി.എഫിനുണ്ടാക്കിയ പരിക്കുകള്‍ക്ക് ചികിത്സ തുടങ്ങിയപ്പോള്‍, ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലിലായി. മാണിയും പിള്ളയും തമ്മിലെ പോര്, മാണിക്കും ജോസഫിനുമെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ തുടങ്ങിയ അടിപിടി, ജോസഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.... അങ്ങിനെ നീളുന്നതിനിടയില്‍ ഇന്നലെയിതാ അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍.കെ അബ്ദുറഹിമാന്‍ തുടങ്ങിവെച്ച ആരോപണത്തില്‍ പ്രകാശിനെതിരെ കുറ്റപത്രം സമര്‍പിച്ചു കഴിഞ്ഞു. നാദാപുരത്ത് അഞ്ച് മുസ്ലിംലീഗ് പ്രവര്‍ത്തകള്‍ കയ്യിലെ ബോംബ് വീണ് പൊട്ടി മരിച്ചു. കെ.സുധാകരന്‍ എം.പിയുടെ ജഡിജിക്ക് കൈക്കുലികൊടുക്കുന്നതിന് സാക്ഷിയായി എന്ന പ്രസ്താവന, പിന്നീട് അതിലെ തിരുത്ത്, യു.ഡി.എഫ് നേതാക്കളുടെ വിയോജിപ്പ്,.... ഇനിയെന്തൊക്കെ നിര്‍ഭാഗ്യങ്ങള്‍? എന്തെല്ലാം കാണണം, തെരഞ്ഞെടുപ്പ് കഴിയും വരെ!


No comments:

Post a Comment