Monday, February 28, 2011

ബോംബ് സംസ്‌കാരം;



ബോംബുമായി ബന്ധമുള്ളവരെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറാകണം

ബോംബുമായി ബന്ധമുള്ളവരെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറാകണം

മലപ്പുറം: ബോംബുമായി ബന്ധമുള്ളവരെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തള്ളിപ്പറയാന്‍ ലീഗ് തയ്യാറാണ്. നേരത്തെ തന്നെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ബോംബ് സംസ്‌കാരം ഉണ്ടാക്കിയത് സി.പി.എം ആണ്. ആരോപണ പ്രത്യാരോപണങ്ങള്‍ അല്ല ഇപ്പോള്‍ വേണ്ടത്. ശാശ്വത പരിഹാരത്തിന് നേതാക്കള്‍ മുന്നിട്ടിറങ്ങണം. വേര് തേടിപ്പോയാല്‍ അത് സി.പി.എമ്മിലും ലീഗിലും നില്‍ക്കില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാദാപുരത്ത് സമാധാനശ്രമങ്ങള്‍ക്ക് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.






നാദാപുരം സംഭവം ലീഗ് നേതൃത്വത്തിന്റെ അറിവോടെ

നാദാപുരം സംഭവം ലീഗ് നേതൃത്വത്തിന്റെ അറിവോടെ

കോഴിക്കോട്: ലീഗിലെ ഒരു വിഭാഗം തീവ്രവാദികളുമായി കൂട്ടുപിടിച്ചതാണ് നാദാപുരം സംഭവങ്ങള്‍ക്ക് കാരണമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് മുസ്‌ലിം ലീഗ് ആണ്. ഈ സാഹചര്യം മറികടക്കാനും ശ്രദ്ധ തിരിച്ചു വിടാനുമുള്ള ശ്രമമാണ് നാദാപുരത്ത് നടന്നത്. സംഭവത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലീഗിന്റെ അറിയപ്പെടുന്ന നേതാക്കളുടെ വീടിന്റെ തൊട്ടടുത്താണ് സഫോടനം നടന്നത്. നേതാക്കള്‍ അറിഞ്ഞ് കൊണ്ടാണ് ബോംബുണ്ടാക്കിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയും ലീഗ് നേതൃത്വത്തിന്റെ പങ്ക് ആണ് വെളിപ്പെടുത്തുന്നത്.

ലീഗിലെ ഒരു വിഭാഗത്തിന് ഒരു വിഭാഗം തീവ്രവാദികളുമായി ബന്ധമുണ്ട്. ഈ വിഷയത്തില്‍ ലീഗിനകത്ത് തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ഈ രണ്ട് വിഭാഗവും ചേര്‍ന്നാണ് കാര്യങ്ങള്‍ നടത്തിയത്. ബോംബ് സ്‌ഫോടനത്തിന്റെ പിറ്റേന്ന് പള്ളികള്‍ക്ക് നേരെ കല്ലേറുണ്ടായത് ഗൂഢാലോചന നടന്നു എന്നാണ് വ്യക്തമാക്കുന്നത്. ലീഗിന്റെ വോട്ട് ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഇതിനെ അനുകൂലിക്കുന്നത് അപഹാസ്യമാണെന്നും പിണറായി പറഞ്ഞു.


No comments:

Post a Comment