Monday, February 21, 2011

Dr.സെബാസ്റ്റ്യന്‍ പോള്‍ ഇന്ത്യാവിഷന്‍ ചീഫ് എഡിറ്റര്‍



മുന്‍ ഇടത് സ്വതന്ത്ര എം.പി സെബാസ്റ്റ്യന്‍പോള്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചീഫ് എഡിറ്ററാകും. മാര്‍ച്ച് ഒന്നിന് അദ്ദേഹം എഡിറ്ററായി ചുമതലയേല്‍ക്കും. തിങ്കളാഴ്ച രാത്രി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ചാനല്‍ ചെയര്‍മാന്‍ ഡോ. മുനീര്‍, സെബാസ്റ്റ്യന്‍ പോളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയുമായിരുന്നു. ഇന്നലെ രാത്രി തന്നെ സെബാസ്റ്റ്യന്‍ പോള്‍ ചാനല്‍ ഓഫീസ് സന്ദര്‍സിച്ചു. രാത്രിയില്‍ തന്നെ നടന്ന സീനിയര്‍ എഡിറ്റര്‍മാരുടെ യോഗത്തില്‍ ഡോ. മുനീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാള്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് മീറ്റിങ്ങില്‍ ചാനല്‍ ചെയര്‍മാനായ മുനീറില്‍ വശ്വാസം അര്‍പിക്കുകയും ചെയര്‍മാനായി തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു ചേര്‍ത്ത ജീവനക്കാരുടെ അടിയന്തിര യോഗത്തില്‍ താന്‍ ചെയര്‍മാനായി തുടരുമെന്നും എഡിറ്റിേറ്റോറിയല്‍ ബോര്‍ഡിന് അനുവദിച്ച സ്വാതന്ത്യ്രം തുടരുമെന്നും അറിയിച്ചിരുന്നു. ഇന്ത്യാവിഷനോ മുസ്ലിംലീഗോ രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നാല്‍ താന്‍ ചാനലായിരിക്കും തെരഞ്ഞെടുക്കുക എന്നും അദ്ദേഹം ജീവനക്കാരെ അറിയിക്കുകയുണ്ടായി. അതിനു ശേഷമാണ് എഡിറ്റോറിയല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് ബൊസ്റ്റ്യന്‍പോളിനെ എഡിറ്ററായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സെബാസ്റ്റ്യന്‍ പോളുമായി മുനീര്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് തീരുമാനമാകുകുയും ചെയ്തു.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളികാമറ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തലുകളും നല്‍കിയതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ് നേതൃത്വം ഡോ. മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അതിനു പകരം ലീഗ് സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കുകയാണ് ചെയ്തത്. രാജി ഇത്വരെ സ്വീകരിച്ചിട്ടില്ല. ഇതിനിടയിലാണ് ഇടത് സഹയാത്രികനും മാധ്യമ വിമര്‍ശകനും സി.പി.എം സ്വതന്ത്ര പാര്‍ലമെന്റ് അംഗവുമായ സെബാസ്റ്റ്യന്‍ പോളിനെ ചീഫ് എഡിറ്ററാക്കാനുള്ള തീരുമാനം. നാളെ കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

3 comments:

  1. മനോരമയായിരുന്നു ഉചിതമായ സ്ഥലം.

    ReplyDelete
  2. അപ്പോൾ ഇത്തവണ നിയമസഭയിലേക്കുമില്ല? അതോ............?

    ReplyDelete
  3. ithenthoru marimaayam
    muneerinte theerumaanamaanu shari

    ReplyDelete