Monday, February 21, 2011

വി.എസിനെതിരെ അഴിമതി ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തിറങ്ങും

കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ച് അഴിമതി ആരോപണങ്ങളുമായി രംഗത്ത് വരാന്‍ യു.ഡി.എഫ് ഒരുങ്ങുന്നു. വി.എസിന്റെ മകനെ കേന്ദ്രീകരിച്ചുള്ള അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം രംഗത്ത് വരിക. അടുത്ത തെരഞ്ഞെടുപ്പില്‍ വി.എസ് പടനയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം. ഇതിന് സി.പി.എമ്മില്‍ തന്നെ ചിലരുടെ പിന്തുണ കിട്ടാനുമിടയുണ്ട്. വി.എസിനെ അടിക്കാനുള്ള വടികള്‍ നേരത്തെ പി. ശശി നല്‍കിയിരുന്നു. തുടര്‍ന്ന് ദല്‍ഹിയലെ ഒരു വി.എസ് അനുകൂലിയെ കേന്ദ്രീകരിച്ച് ആരോപണങ്ങളുയര്‍ന്നു. ലോട്ടറി മാഫിയയുമായുള്ള ബന്ധം ഉന്നയിച്ചാകും അടുത്ത ആരോപണം. വി.എസിനെ വ്യക്തി പരമായി നേരിട്ട് ആക്രമിക്കുന്നതിനെക്കാള്‍ മകനെയും അടുത്തവരേയും കേന്ദ്രീകരിച്ചുള്ള ആരോപണങ്ങളാകും ഉന്നയിക്കുക.

5 comments:

  1. വി എസിന്‍റെ മകന് ലോട്ടറി മാഫിയയുമായി ബന്ധം..
    സി ബി ഐ അന്വേഷണം അട്ടിമറിച്ചു..
    വി എസിന്‍റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നു...

    ReplyDelete
  2. വി എസിനെ ന്യായീകരിക്കാന്‍ ആളില്ല..
    സി പി എം പ്രവര്‍ത്തകര്‍ മൌനത്തില്‍..
    കുറെ കാലമായി കെട്ടിപ്പൊക്കിയ വി എസ് എന്ന വിഗ്രഹം ഉടഞ്ഞ സങ്കടത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ വി എസ് അനുകൂലികള്‍ ...
    എന്നാല്‍ സി പി എം ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകര്‍ സന്തോഷത്തില്‍...വി എസ് എന്ന വിഗ്രഹത്തെ തകര്‍ക്കാന്‍ കുറെ കാലമായി പാര്‍ടി ശ്രമിച്ചിട്ടും നടന്നില്ല..എന്നാല്‍ ഇപ്പോള്‍ വി എസ് തന്നെ അതിനു അവസരം ഉണ്ടാക്കി..മകനെ മുന്‍ നിര്‍ത്തി വി എസ് കളിച്ച കളി തിരിച്ചടിക്കുന്നു..

    ReplyDelete
  3. മൊയ്തു പറഞ്ഞു തീർന്നില്ല അവർ തുടങ്ങി കഴിഞ്ഞു. സതീശനെ മുന്നിൽ നിർത്തിയാണു യുദ്ധം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ഓർമ്മിപ്പിക്കും സതീശൻ.പത്തറുപത് വർഷത്തെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകം പോലെ കിടക്കെ അച്ചുതാനന്ദനെ പേടിപ്പിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് അദ്ദേഹത്തിന്റെ മകനെ പേടിപ്പിക്കാനാണ് പരിപാടി. ഇന്നലെ വരെ ലോട്ടറി വില്ലൻ തോമസ് ഐസക് ആയിരുന്നു പെട്ടന്ന് കഥ മാറി. കഥാപാത്രവും മാറി. അതിലും വിശ്വാസ്യത നിലനിർത്താൻ ഐ.ജ.മു വിന് ആയില്ല.പൊട്ടാത്ത പടക്കങ്ങൾ.

    ReplyDelete
  4. മേല്‍പ്പറഞ്ഞ കാര്യങ്ങളുമായി ഇന്ന് ചാനലുകള്‍ നിറഞ്ഞു. ഉന്നയിക്കുന്നവര്‍ക്കും കാണിക്കുന്നവര്‍ക്കും അറിയാം വെറുതെ ആണെന്ന്. പക്ഷെ ഇതൊക്കെ ഞങ്ങള്‍ പറയുന്നത് കാണുന്ന ജനങ്ങള്‍ വിശ്വസിക്കും എന്നവര്‍ തീരുമാനിക്കുന്നതിലാണ് അത്ഭുതം തോന്നുന്നത്.

    ReplyDelete
  5. നാണമില്ലാത്തവന്റെ ആസനത്തില്‍ ................ അല്ലാതെ കോണ്‍ഗ്രസുകാരെ കുറിച്ച് എന്ത് പറയാന്‍ . മുല്ലപള്ളി തന്നെ പറഞ്ഞു കഴിഞ്ഞു കോണ്‍ഗ്രസ്‌ ചെയ്യുന്നത് എന്താണെന്ന് . പണം കൊടുത്ത് മാധ്യമ നപുംസകങ്ങളെ കൊണ്ട് ന്യുസ് ഉണ്ടാക്കുന്നത് അവരുടെ സംസ്കാരം ഇനിയും തുടരും . വരുന്ന ഇലെക്ഷനില്‍ വി എസ് നയിച്ചാല്‍ കോണ്‍ഗ്രസ്‌ പച്ചതൊടില്ലെന്നു അറിയാവുന്ന അവര്‍ അദ്ദേഹത്തിനെതിരെ ന്പുംസകങ്ങളെ കൂട്ടുപിടിച്ച് പണി തുടങ്ങിയിരിക്കുന്നു .
    വി എസ് നിങ്ങള്‍ ഈ ജനതയുടെ ആവശ്യമാണ്‌ , നിങ്ങളുടെ സമരവീര്യം തകര്‍ക്കാന്‍ മാധ്യമ നപുംസകങ്ങളും , വിദേശി മാഡം നയിക്കുന്ന കോണ്‍ഗ്രെസ്സിണോ ആവില്ല . നിങ്ങളുടെ കറുത്ത് ജനങ്ങളാണ് എന്നും , മുന്നോട്ട് സഖാവേ ..................
    --

    ReplyDelete