കെ.സി പീറ്റര്‍ ഇനി വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായി തുടരും. തന്റെ പ്രതി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പീറ്ററുടെ ആവശ്യം കോടതി തള്ളി. ഇതേ കെ.സി പീറ്ററാണ് ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ അനുകൂല വിധികിട്ടാന്‍ ജഡ്ജിമാര്‍ക്ക് പണം നല്‍കിയതായി ഇന്ത്യാ വിഷന്റെ ഒളികാമറക്ക് മുമ്പില്‍ പറഞ്ഞത്. പറഞ്ഞതിന്റെ ചെറിയൊരംശം മാത്രമെ വെളിച്ചം കണ്ടിട്ടുള്ളു. അത്തന്നെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യാവിഷന്‍ അത് മുഴുവന്‍ പരസ്യപ്പെടുത്തിയാല്‍ ഒരു പക്ഷെ പീറ്റര്‍ ഈ കേസില്‍ കൈക്കൂലി കൊടുത്താലും രക്ഷപ്പെട്ടെന്നു വരില്ല.
No comments:
Post a Comment