ഐസ്ക്രീം കേസ് വിധി തയാറാക്കിയത് പ്രതികള്‍ക്ക് വേണ്ടി
കൊച്ചിയിലെ ലോഡ്ജ് മുറിയില്‍, ജഡ്ജിയല്ലാത്ത മറെറാരാള്‍!
- ഒരുസര്‍ക്കാര്‍ അഭിഭാഷകന്‍
ജഡ്ജി പിന്നീട് അത് പകര്‍ത്തി വിധിയായി അവതരിപ്പിച്ചു.
ഐസ്ക്രീം കേസില്‍ ഹൈക്കോടതിയിലെ ജഡ്ജിക്ക്
മറ്റൊരാള്‍ എഴുതിക്കൊടുത്ത വിധിയുടെ കോപ്പിയാണിത്.
ലോഡ്ജില്‍ വെച്ച് തയാറാക്കിയ വിധിയുടെ ഡ്രാഫ്റ്റില്‍
സര്‍ക്കാര്‍ അഭിഭാഷകനും അഭിഭാഷകയായ ഭാര്യയും തിരുത്തല്‍ വരുത്തിയതും കാണാം.
പേനയും പെന്‍സിലും ഉപയോഗിച്ച് തിരുത്തിയിട്ടുണ്ട്.
ഈ തിരുത്തലുകള്‍ ജസ്റ്റിസ് തങ്കപ്പന്റെ വിധിയിലും കാണാം. വിധിപകര്‍പ്പിന്റെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്പേജുകളിലാണ് കൂട്ടിച്ചേര്‍ക്കല്‍.
പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ പോലും
വിലയ്ക്കെടുക്കാമെന്ന അവസ്ഥ അതീവ ഗുരുതരമാണ്.
അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും
കടമയും ബാധ്യതയുമാണതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതിനാല്‍ ഇതിന് പിന്നില്‍ നടന്ന കള്ളത്തരങ്ങള്‍ കണ്ടെത്തുക തന്നെ വേണം.
പുറത്ത് കൊണ്ടുവരിക തന്നെ വേണം.
2005 നവംബര്‍ 28 ലെ തങ്കപ്പന്റെ വിധിയും അതിന് മറ്റൊരാള്‍ മുന്‍കൂട്ടി
തയാറാക്കിക്കൊടുത്ത ഡ്രാഫ്റ്റും
എഡിജിപി വിന്‍സന്‍ എം പോള്‍ തലവനായ
പൊലീസ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്നത്തെ സര്‍ക്കാര്‍ അഭിഭാഷകന്റെയും ഭാര്യയുടെയും കയ്യക്ഷരം
പരിശോധിച്ചാല്‍ സത്യം പുറത്ത് വരും.
No comments:
Post a Comment