
ബംഗളൂരു: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു.
സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം നിരവധി പേര്‍ക്ക് ഗുരുതര രോഗങ്ങള്‍ പിടിപെട്ടതിന്റെ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും അടിയന്തരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനും തീരുമാനിച്ചത്.
ബെല്‍ത്തങ്ങാടി, പുത്തൂര്‍, ബണ്ട്‌വാള്‍ താലൂക്കുകളിലെ കശുമാവിന്‍ തോട്ടങ്ങളിലാണ് ആകാശത്ത് നിന്ന് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്. തുടക്കത്തില്‍ 60 ദിവസത്തേക്കാണ് നിരോധം. ഇത് തുടരുമെന്നും ആചാര്യ പറഞ്ഞു.
No comments:
Post a Comment