
കണ്ണൂര്‍: നിര്‍ബന്ധിത 'ചികിത്സാ' അവധിക്ക് കാരണമായ വിഷയത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടി നിര്‍ദേശപ്രകാരം തെളിവെടുപ്പ് നടത്തി. വിശദമായ അന്വേഷണത്തിന് പാര്‍ട്ടി ചുമതലപ്പെടുത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി തെളിവെടുത്തത്. ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിന്റെ ഭാര്യയും ദേശാഭിമാനിയിലെ മുന്‍ ജീവനക്കാരിയുമായ യുവതി, ഒരു സി.പി.എം എം.എല്‍.എയുടെ മകള്‍ എന്നിവരില്‍നിന്നടക്കം തെളിവു ശേഖരിച്ചതായി അറിയുന്നു.
ശശി അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇരുവരും ഡി.വൈ.എഫ്.ഐ നേതാവും നേരത്തേ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഇടപെടലിനെത്തുടര്‍ന്ന് പരാതി ലഘൂകരിക്കാന്‍ ശ്രമം നടന്നെങ്കിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കം ഇടപെട്ടതോടെയാണ് ശശിക്ക് പാര്‍ട്ടി നിര്‍ബന്ധിത ചികിത്സാ അവധി നല്‍കിയത്.
ശശിക്കെതിരെ ഗുരുതരവിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ നിലപാട്. എന്നാല്‍, ഇത് മുഖ്യമന്ത്രി തിരുത്തി. ഇതിനുശേഷമാണ് പാര്‍ട്ടി അന്വേഷണസംഘത്തെ നിയോഗിച്ചത്. പരാതിയിലെ നിജസ്ഥിതി ബോധ്യപ്പെട്ടതിനാല്‍ ശശിക്കെതിരെ വൈകാതെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
No comments:
Post a Comment