Wednesday, February 23, 2011

വരട്ടെ, വരട്ടെ... എല്ലാം പുറത്ത് വരട്ടെ





വരട്ടെ, വരട്ടെ...
ഇടതുനിന്നും വലതുനിന്നും അഴിമതിക്കഥകളും കാര്യങ്ങളും പുറത്ത് വരട്ടെ.
തെരഞ്ഞെടുപ്പല്ലേ. എല്ലാ വോട്ടര്‍മാരും അറിയട്ടെ നമ്മുടെ ജനപ്രതിനിധികളുടെ കാര്യങ്ങള്‍.
അവരുടെ മക്കളുടെയും മരുമക്കളുടെയും സത്യങ്ങള്‍.
ഓരോരുത്തരുടെയും മുഖംമൂടികള്‍ അഴിഞ്ഞ് വീഴട്ടെ.
ഒരുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ് കാര്യങ്ങള്‍ വിലയിരുത്തേണ്ടത്.
അവരറിയട്ടെ നമ്മുടെ നേതാക്കളുടെ ശരിയും തെറ്റും.
തീര്‍ച്ചയായും അവര്‍ തന്നെയാണ് ഇവരെ വിലയിരുത്തേണ്ടത്.
അവരറിയട്ടെ എല്ലാം. ഇനിയൊന്നും ബാക്കിയാവരുത്.
ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന് നാളെ പറയാനിടവരരുത്.
എല്ലാം അവരറിയണം.
അവരാണ് നമ്മുടെ നേതാക്കള്‍ക്ക് വിലയിടേണ്ടത്.
അവരാണ് വിധിക്കാന്‍ അര്‍ഹതയുള്ളവര്‍.
ശരിതെറ്റുകള്‍ തീരുമാനിക്കാനും.

അതെ.
വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ
വിദേശത്തെ ചൂതാട്ട കേന്ദ്രത്തില്‍ പോയെങ്കില്‍ അതെന്തിന്?
പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെങ്കിലും സത്യം എന്താണെന്ന് ജനം അറിയട്ടെ.
അരുണ്‍കുമാര്‍ മാത്രമല്ല, ആരോപണവിധേയരായവര്‍ നിരവധിയുണ്ട്, നമ്മുടെ മന്ത്രിപുത്രന്മാരില്‍.
അവരെല്ലാം ക്രിമിനലുകളാണോ? സത്യം എന്താണ്?
അവരറിയട്ടെ. എല്ലാം.
സത്യം എന്താണെന്ന് വിലയിരുത്താനുള്ള ശേഷി മലയാളിക്കുണ്ടെന്ന് വിശ്വസിക്കുക.
അവരാണ് സത്യം തിരയേണ്ടത്.
സത്യം കണ്ടെത്തേണ്ടതും.
അതിനുള്ള അവകാശം അവര്‍ക്ക് വകവെച്ചുകൊടുക്കുക.

6 comments:

  1. വലിയവരുടെ വീഴ്ചകൾ അഗാധമായിരിക്കും.

    ReplyDelete
  2. Ashok Kartha says; വലിയവരുടെ വീഴ്ചകൾ അഗാധമായിരിക്കും.


    kashaayakkaranum karthavum onnu thanneyo?

    ReplyDelete
  3. "വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍, സര്‍ക്കാര്‍ അനുമതിയില്ലാതെ
    വിദേശത്തെ ചൂതാട്ട കേന്ദ്രത്തില്‍ പോയെങ്കില്‍ അതെന്തിന്?"

    ==> വി.എസ്സിന്റെ മകന്‍ എന്ന സ്വതന്ത്ര വ്യക്തിക്ക് വിദേശത്ത് പോവാന്‍ സര്‍ക്കാര്‍ എഴുതി ഒപ്പിട്ടു കൊടുക്കണോ..!!

    ReplyDelete
  4. മൊത്തമായ്‌ നാറി നാരാനക്കല്ലെടുത്ത്ത ഒരു മുന്നണി 'യു.ഡി.എഫ്.' അവര്‍ തത്കാലം എല്ലാം മറച്ചു വയ്ക്കാനും..വിവാദങ്ങള്‍ വഴി തിരിച്ചു വിട്ട്‌ ജനപിന്തുണയുള്ള വി.എസ്സിനെ അടിക്കാന്‍ ഒരു വടിയാക്കാനും ശ്രമിക്കുന്നു..അതാണ്‌ ജയ് ഹിന്ദ്‌ ടി.വി യില്‍ കുറച്ചു ദിവസമേ കാണുന്നത്..ഇത് ഒരു കൃത്യമായ് ഫ്രേം ചെയ്ത കഥയാണെന്ന് എല്ലാ കുട്ടികള്‍ക്കും അറിയാം..

    ബാലകൃഷ്ണപിള്ള അഴിയെന്നുമ്പോ അഴിമതിക്കെതിരായ പോരാട്ടതിളുടെ ജനശ്രദ്ധ നേടിയ വി.എസ് എഫ്ഫെക്റ്റ്‌ തകര്‍ക്കളെ ഇനി രക്ഷയുള്ളൂ..അതുകൊണ്ട് തത്കാലം വി.എസ് വിരുദ്ധ പ്രചരണം തുടങ്ങി എന്ന് മാത്രം..

    ReplyDelete