Wednesday, February 23, 2011

നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്ത് ജയിക്കാമെന്ന് കരുതേണ്ട


നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്ത് ജയിക്കാമെന്ന് കരുതേണ്ട













കോഴിക്കോട് : യു.ഡി.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ബ്ലാക്‌മെയില്‍ ചെയ്ത് തെരെഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് ഇടതുമുന്നണി വ്യാമോഹിക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മകനും പങ്കുണ്ട്. മുഖ്യമന്ത്രിയുടെ മകനും കൊയര്‍ ഫെഡ് എം.ഡിയുമായ അരുണ്‍ കുമാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്നും അദ്ദേഹം എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.എല്ലിനെ മുസ്‌ലിം ലീഗ് ലയനത്തിന് ക്ഷണിച്ചിട്ടുണ്ട്. അവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലയന സമ്മേളനം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

തെരെഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തില്‍ വരും. തെരെഞ്ഞടുപ്പ് മാതമാണ് ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തത്. മറ്റു കാര്യങ്ങളിലേക്കൊന്നും കടന്നിട്ടില്ല. യോഗം കൂടി കേസെടുക്കുക എന്നത് യു.ഡി.എഫിന്റെ പരിപാടിയല്ല.164 ാം വകുപ്പ് പ്രകാരം റഊഫ് കോടതിയില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ അറസ്റ്റ് ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കേസ് അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് ഇപ്പോള്‍ വന്നതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.


No comments:

Post a Comment