Thursday, February 24, 2011

മനുഷ്യാവകാശ കമീഷന് അയച്ച പരാതിയും അട്ടിമറിച്ച;

ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തിനായി ദേശീയ മനുഷ്യാവകാശ കമീഷന് അയച്ച പരാതിയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ച;. കമീഷന് മുന്നില്‍ പരാതി എത്താതെ സ്വാധീനമുപയോഗിച്ച് ഒതുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയാണ് പണവും അധികാരപദവുമുപയോഗിച്ച് ഒതുക്കിയത്. കേസ് അട്ടിമറിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഭിഭാഷകന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖഇന്നലെ കൈരളി ടി.വി പുറത്ത് വിട്ടു. . കേസ് അട്ടിമറിക്കുന്നതിന് കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടല്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.
കുഞ്ഞാലിക്കുട്ടിക്കായി അന്ന് ഇടപെട്ടത് സമ്മതിച്ച് അഭിഭാഷകന്‍ രഘുനാഥ് കെ എ റൌഫിനോട് നടത്തുന്ന ഫോണ്‍സംഭാഷണമാണ് പുറത്ത് വിട്ടത്. . കേസില്‍ കുഞ്ഞാലിക്കുട്ടിക്കായി ഇടപെട്ടത് രഘുനാഥ് ഫോണില്‍ സ്ഥിരീകരിക്കുന്നുണ്ട്. കേസ് കൈകാര്യം ചെയ്യാന്‍ അന്ന് കോണാട്ട് പ്ലേസിലെ നിക്കി ഹോട്ടലിലാണ് താമസിച്ചതെന്നും പ്രതിപക്ഷ നേതാവ് വി എസ് അയച്ച പരാതിയാണതെന്നും പറയുന്നുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്, ഹോട്ടലില്‍ മദ്യപിച്ചത് എല്ലാം അഭിഭാഷകന്‍ ഫോണില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടികളെ പീഡിപിച്ചതും മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടെ പങ്കും അന്വേഷിക്കണമെന്നുമായിരുന്നു വി എസി ന്റെ പരാതി. 2003 ല്‍ ഐസ്ക്രീംകേസില്‍ സാക്ഷികളുടെ വെളിപ്പെടുത്തല്‍ വന്നതിനെ തുടര്‍ന്നായിരുന്നു പരാതി. മനുഷ്യാവകാശകമീഷന് പരാതി അയച്ചതായറിഞ്ഞ് ഇല്ലാതാക്കാന്‍ ഭാര്യാസഹോദരി ഭര്‍താവായ റൌഫിനെ ഡല്‍ഹിയിലേക്കയച്ചു. അഡ്വ. രഘുനാഥുമായാണ് റൌഫ് ഡല്‍ഹിയില്‍ തമ്പടിച്ചത്. ഐസ്ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടിക്കായി ഹാജരായിരുന്ന രഘുനാഥ് അദ്ദേഹത്തിന്റെ നിയമോപദേശകനായാണ് അറിയപ്പെടുന്നത്. മനുഷ്യാവകാശകമീഷന് കിട്ടുന്ന പരാതികള്‍ കമീഷനംഗങ്ങളുടെ പരിഗണനക്ക് വരുന്നത് ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തിയിട്ടാണ്. ഇത് മനസ്സിലാക്കി ഈ
ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കയായിരുന്നു ചെയ്തതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

No comments:

Post a Comment